എന്നെ വിമര്‍ശിക്കാന്‍ നിക്കരുത്, അത് നിങ്ങള്‍ക്ക് നല്ലതിനാവില്ല; പിടിവിട്ട് പൃഥ്വി ഷാ

യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ. തന്റെ സാഹചര്യം എന്താണെന്ന് അറിയില്ലെങ്കില്‍ തന്നെ വിധിക്കാന്‍ നില്‍ക്കരുത് എന്ന് പൃഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

എന്റെ സാഹചര്യം അറിയില്ലെങ്കില്‍ ദയവായി വിധി എഴുതാന്‍ വരരുത്, അതിന്റെ കര്‍മ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കും.’ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പൃഥ്വി ഷാ കുറിച്ചു.

16.5 സ്‌കോര്‍ ആണ് യോ യോ ടെസ്റ്റ് പാസാവാന്‍ വേണ്ടത്. എന്നാല്‍ 15ല്‍ താഴെ മാത്രമാണ് പൃഥ്വിക്ക് കണ്ടെത്താനായത്. പക്ഷേ താരത്തിന് ഐപിഎല്ലില്‍ കളിക്കുന്നതില്‍ ഇത് തടസ്സമല്ല.

താരം ബിസിസിഐയുടെ മുഖ്യ കരാറിന്റെ ഭാഗമല്ല. യോ-യോ ടെസ്റ്റില്‍ വിജയിക്കാന്‍ പുരുഷ താരങ്ങള്‍ക്കു വേണ്ട സ്‌കോര്‍ 16.5 ആണ്. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ച ശേഷമാണ് പൃഥ്വിയെത്തിയത്.