സച്ചിൻ കാരണം പാകിസ്ഥാൻ എന്നെ വെറുക്കും, സണ്ണി ഭായ് ആ ക്രൂരതക്ക് എന്നെ നിർബന്ധിക്കരുത്; വലിയ വെളിപ്പെടുത്തൽ നടത്തി അക്രം

ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാ കാലത്തും ആവേശം സമ്മാനിച്ചിട്ടുണ്ട്. സമീപകാലത്ത് രാഷ്ട്രീയ പ്രശ്നങ്ങൾ കാരണത്തെ ഈ ടൂര്ണമെന്റുകളുടെ എണ്ണം കുറഞ്ഞ് പോയെങ്കിലും ഐസിസി ടൂർണമെന്റുകളിൽ എങ്കിലും ഇവർ ഏറ്റുമുട്ടുന്നത് നമ്മൾ കാണാറുണ്ട്.

ടെസ്റ്റുകൾ പലതിലും ആവേശ പോരാട്ടം പണ്ട് നമ്മൾ കണ്ടിട്ടുണ്ട്. ട്രോളുകളും  പോർവിളികളും ഒകെ നിറഞ്ഞെങ്കിലും പക്ഷേ ഇതിന് ഇരുപക്ഷവും തമ്മിൽ ബഹുമാനത്തിന്റെ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. 1998/99 ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറുടെ റണ്ണൗട്ടായ സംഭവം ഒകെ ബന്ധപ്പെട്ട് നടന്ന വിവാദം ഒകെ ക്രിക്കറ്റ് പ്രേമികൾ മറക്കില്ല. ഇപ്പോഴിതാ തന്റെ പുസ്തകത്തിലെ ഈ പോരാട്ടത്തിലെ ഒരു ആവേശം പങ്കുവെച്ചിരിക്കുകയാണ് അക്രം .

അക്രത്തിന്റെ ബോളിങ്ങിനിടെയാണ് അക്തറുമായി കൂട്ടിയിടിച്ച് സച്ചിൻ പുറത്താകുന്നത് “ഇടവേളയിൽ സുനിൽ ഗവാസ്‌കറുമായി മാച്ച് റഫറി എന്നെ സമീപിച്ചു. വസീം, നിങ്ങൾ സച്ചിനെ തിരിച്ചുവിളിക്കണമെന്ന് ഞങ്ങൾ കരുതുന്നു, സണ്ണി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്നേഹിക്കും. ” പുസ്തകത്തിൽ നിന്നുള്ള ഒരു ഉദ്ധരണിയിൽ വസീം പറയുന്നു.

“എന്നാൽ എനിക്ക് വിഷമിക്കാൻ എന്റെ സ്വന്തം ആരാധകരുണ്ടായിരുന്നു. ‘സണ്ണി ഭായ്… ഇന്ത്യയിൽ അവർ എന്നെ സ്‌നേഹിച്ചേക്കാം, പക്ഷേ പാകിസ്ഥാനിൽ അവർ എന്നെ വെറുക്കും,’ ഞാൻ പറഞ്ഞു. ‘എന്തായാലും അത് എന്റെ തീരുമാനമല്ല. അമ്പയർ അവനെ പുറത്താക്കി. ഞാൻ അപ്പീൽ പിൻവലിക്കാൻ വളരെ വൈകി. കളി തുടർന്നു. ഇത് ഒരു അപകടമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ ക്രിക്കറ്റ് അപകടങ്ങൾ നിറഞ്ഞതാണ്. അത് തിരുത്തേണ്ടത് ക്യാപ്റ്റന്മാരല്ല.”

എന്തായാലും വലിയ വിവാദം നിറഞ്ഞ ആ സംഭവം ഒകെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടം പിടിക്കുന്നവയാണ്.