നാലാം ടെസ്റ്റിലും അത് തന്നെ സംഭവിക്കും; ഇന്ത്യയ്ക്ക് കെവിന്‍ പീറ്റേഴ്‌സണിന്റെ മുന്നറിയിപ്പ്

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ഏറെ ആവേശം നിറഞ്ഞതായിരുന്നു. ഇന്ത്യയെ എറിഞ്ഞൊതുക്കി അനായാസം ജയം നേടാമെന്നുള്ള ഓസീസ് മോഹത്തെ അശ്വിന്‍- വിഹാരി സഖ്യം പ്രതിരോധിച്ച് കീഴ്പ്പെടുത്തി. അശ്വിനും വിഹാരിയും ക്രീസില്‍ ഉറച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന് മനസിലാക്കിയ ഓസീസ് തങ്ങളുടെ അവസാന അടവും പുറത്തെടുത്തു, സ്ലെഡ്ജിംഗ്. ഓരോ ബോളിന് ശേഷവും ഓസീസ് താരങ്ങള്‍ ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു.

സിഡ്‌നി ടെസ്റ്റില്‍ ഏറെ ചര്‍ച്ചയായത് അശ്വിനും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും തമ്മിലുള്ള വാക് പോരായിരുന്നു. നാലാം ടെസ്റ്റിലും പെയ്‌നില്‍ നിന്ന് ഈ ശൈലി തന്നെ പ്രതീക്ഷിക്കാമെന്ന് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഓസീസ് ടീമിന്റെ ഡി.എന്‍.എയിലുള്ളതാണ് ആ സ്വഭാവമെന്നും, അത് മാറില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

Kevin Pietersen gives himself and son

“നാലാം ടെസ്റ്റിലും ഇന്ത്യന്‍ താരങ്ങളോടു”ഏറ്റുമുട്ടാന്‍” പെയ്ന്‍ ശ്രമിക്കും. ടെസ്റ്റുകള്‍ക്കിടെ അദ്ദേഹം പലതും പറയും. അതു കാര്യമാക്കേണ്ട. ഈ തരത്തില്‍ മോശമായി പെരുമാറുകയെന്നത് പെയ്നിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഡിഎന്‍എയിലുള്ളതാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു അതിനെ അഭിമുഖീകരിച്ചേ തീരൂ. മല്‍സരം സ്വന്തം നാട്ടിലാണെങ്കില്‍ വിജയത്തിനു വേണ്ടി എന്തു ചെയ്യാനും ഓസീസിന് മടിയില്ല.”

AUS vs IND, 3rd Test: Tim Paine Gets Hammered On Social Media For Sledging Ravichandran Ashwin On Day Five | Cricket News

“ഓസീസിനെതിരേ ഞാന്‍ ഒരുപാട് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അവരുടെ നാട്ടിലാണ് പരമ്പരയെങ്കില്‍ നിങ്ങള്‍ സ്ലെഡ്ജിംഗിന് ഇരയാവുമെന്ന് അംഗീകരിച്ചേ തീരൂ. ഓസീസിന് സ്വന്തം നാട്ടില്‍ ജയിക്കുകയെന്നത് മറ്റെന്തിനേക്കാളും പ്രധാനമാണ്. അതുകൊണ്ടു തന്നെ നിയമത്തിന് അകത്തു നിന്നു കൊണ്ടു അവര്‍ ഇതിനായി എന്തു ചെയ്യാനും മടിക്കില്ല” പീറ്റേഴ്സണ്‍ പറഞ്ഞു. ഈ മാസം 15ന് ഗബ്ബയിലാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക.