ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) സെക്രട്ടറി ജയ് ഷാ അടുത്തിടെ നിരവധി പ്രധാന വിഷയങ്ങളില്‍ അപ്ഡേറ്റുകള്‍ നല്‍കി. ഇന്ത്യ പുതിയ പരിശീലകനെ തേടുന്നു എന്നതായിരുന്നു അതിലെ പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ്. മറ്റൊന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആഭ്യന്തര വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ സമ്മതിച്ചു എന്നതായിരുന്നു.

2024-25 സീസണിലെ ബിസിസിഐ വാര്‍ഷിക കേന്ദ്ര കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചകളിയാണ് ഷായുടെ ഈ വെളിപ്പെടുത്തല്‍. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. എന്നിട്ടും താരത്തിന് എ ഗ്രേഡ് കരാര്‍ നല്‍കിയിരുന്നു. ഇതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതികരിക്കവേയാണ് ഹാര്‍ദ്ദിക് ആഭ്യന്തര വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകള്‍ കളിക്കുമെന്ന് ഷാ വെളിപ്പെടുത്തിയത്.

ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്നു സമ്മതിച്ചതിനാലാണ് അദ്ദേഹത്തിന് എ ഗ്രേഡ് കരാര്‍ നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയത് സീനിയര്‍ താരങ്ങളും പങ്കെടുക്കുന്നതിനായാണെന്നും ജയ് ഷാ പറഞ്ഞു.

എന്തായാലും ഹാര്‍ദിക്കുള്‍പ്പെടെയുള്ള പല താരങ്ങള്‍ക്കും മൂക്കുകയറിടാനാണ് ബിസിസിഐയുടെ ഈ നീക്കം. പരിക്കേല്‍ക്കുകയോ മോശം ഫോമിലേക്ക് പോവുകയോ ചെയ്താല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടേണ്ടതായി വരും.

Read more