രോഹിത്തിന്റെ ‘ബിഗ് ഡേ’യിലും താരമായത് ധോണി

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനം രോഹിത്ത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറിയുടെ പേരിലാണ് ചരിത്രത്തിലിടം നേടുക. 153 പന്തില്‍ 12 സിക്‌സും 13 ബൗണ്ടറികളും സഹിതം പുറത്താകാതെ 208 റണ്‍സെടുത്ത് ഐതിഹാസിക ഇന്നിംഗ്‌സാണ് രോഹിത്ത് കാഴ്ച്ചവെച്ചത്. ഒരു ക്രിക്കറ്റ് താരത്തിന് അസാധ്യമെന്ന് കരുതിയ ഡബിള്‍ സെഞ്ച്വറി മൂന്നാം വട്ടമാണ് രോഹിത്ത് സ്വന്തമാക്കിയത്.

എന്നാല്‍ മത്സരത്തില്‍ മറ്റൊരു രസകരമായ സംഭവവും ഉണ്ടായി. ശ്രിലങ്ക ബാറ്റ് ചെയ്യുന്നതിനിടെ ഗ്യാലറിയിലെ വേലിക്കെട്ട് മറികടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കാഴ്ച്ചയായിരുന്നു അത്. ഗ്രൗണ്ടിലിറങ്ങിയ ഈ ക്രിക്കറ്റ് പ്രേമി ഓടിയെത്തിയത് സാക്ഷാല്‍ എംഎസ് ധോണിയുടെ സമീപത്തേയ്ക്കായിരുന്നു. തന്റെ പ്രിയതാരത്തിന്റെ കാലില്‍ വീണാണ് ആരാധകന്‍ ധോണിയോടുളള തന്റെ സ്‌നേഹം പ്രകടനമാക്കിയത്.

ആരധകന്റെ സ്‌നേഹ പ്രകടനത്തില്‍ ധോണി ഒരു നിമിഷം സ്തംഭിച്ച് പോയി. അപ്പോഴേക്കും ഓടിയെത്തിയ സുരക്ഷ ഗാര്‍ഡ് ആരാധകനെ പിടിച്ച് ഗ്രൗണ്ടിന് പുറത്തേയ്ക്ക കൊണ്ടുപോകുകയും ചെയ്തു. ആ കാഴ്ച്ച കാണുക

https://twitter.com/DHONIism/status/940959392148602881

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ച്ച വെച്ചത്. രോഹിത്തിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ നാല് വിക്കറ്റിന് 392 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ലങ്കയുടെ പ്രതിരോധം എട്ട് വിക്കറ്റിന് 251ല്‍ ഒതുങ്ങി. ഇതോടെ 141 റണ്‍സിന്റെ വിജയം ടീം ഇന്ത്യ സ്വന്തമാക്കി.

 

View this post on Instagram

Meanwhile in Mohali #TeamIndia #INDvSL

A post shared by Team India (@indiancricketteam) on