ഏകദിന ലോകകപ്പ്: മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ധവാന്‍

ഇത്തവണ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ശിഖര്‍ ധവാന്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ഓസീസ് പേസര്‍ഡ മിച്ചല്‍ സ്റ്റാര്‍ക്ക്, അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ എന്നിവരെയാണ് ധവാന്‍ തിരഞ്ഞെടുത്തത്.

ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം ചൂടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷയാണ് ഇന്ത്യയിലുള്ളത്.

ഏഷ്യാ കപ്പിനുള്ള ടീമിനെയാണ് തിങ്കാഴ്ച പ്രഖ്യാപിച്ചതെങ്കിലും ഒക്ടോബര്‍-നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിന്റെ ബ്ലൂപ്രിന്റുകൂടിയാണിത്. 17 അംഗ ടീമിനെയാണ് ഏഷ്യാകപ്പിനായി പ്രഖ്യാപിച്ചത്.

ലോകകപ്പിന് 15 അംഗ ടീമേ ആകാവൂ. ഈ ടീമിനെ സെപ്റ്റംബര്‍ അഞ്ചിനകം പ്രഖ്യാപിക്കണം. സെപ്റ്റംബര്‍ 27 വരെ ഇതില്‍ മാറ്റത്തിന് അവസരമുണ്ടാകും. ഏഷ്യാ Sകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പിനുള്ള അന്തിമ ടീം.