ഇപ്പോൾ അതിൽ നിൽക്കും കുറച്ച് കൂടി കഴിഞ്ഞാൽ ചിലപ്പോൾ അവനെ നമുക്ക് ടീമിൽ കാണാൻ സാധിക്കില്ല, ഒളിഞ്ഞിരിക്കുന്ന അപകടം മനസിലാക്കി സൂപ്പർ താരത്തെ ഒഴിവാക്കണം എന്ന നിർദേശവുമായി സൂപ്പർ താരം

പാകിസ്ഥാനെയും നെതർലൻഡിനെയും തോൽപ്പിച്ചതിന് ശേഷം സെമിഫൈനൽ ഉറപ്പിക്കുക എന്ന പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങിയ ഇന്ത്യ തോൽവി നേരിട്ടിരുന്നു . പിച്ചിന് പേസും ബൗൺസും ഉണ്ടാകും എന്നതിനാൽ തന്നെ സൗത്താഫ്രിക്കൻ ബോളിംഗ് നിരയുടെ മുന്നിൽ തകർന്നതോടെ ഇന്ത്യ വീണു. ഇതിൽ എടുത്ത് പറയേണ്ടത് കെ.എൽ രാഹുൽ ഒരിക്കൽക്കൂടി പരാജയമായതാണ്.

ഇന്ത്യൻ ടീമിൽ കെ.എൽ രാഹുലിന് ഇതുവരെ ടി20 ലോകകപ്പിൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല . പാകിസ്ഥാനെതിരെയും നെതെര്ലാന്ഡ്സിനെതിരെയും ആഫ്രിക്കക് എതിരെയും ഒരു പോലെ പരാജിതനായ താരം നന്നായി കളിച്ചില്ലെങ്കിൽ ഇനി ടീമിൽ ഉണ്ടാകില്ല . അതിനിടെ, ഇതുവരെ ഒരു മത്സരത്തിൽ പോലും കളിച്ചിട്ടില്ലാത്ത ഋഷഭ് പന്തിനെ ഇന്ത്യ അടുത്ത മത്സരത്തിൽ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഇന്ത്യയുടെ മുൻ താരമായ ഡോട ഗണേഷ് പറയുന്നത് ഇങ്ങനെയാണ്

“ഒരു കളിക്കാരൻ പൂർണ്ണമായും ഫോമിൽ അല്ലെങ്കിൽ , അയാൾക്ക് ഒരു ഇടവേള നൽകുന്നതാണ് നല്ലത്. അതിൽ ഒരു ദോഷവുമില്ല. നിരവധി മികച്ച ബാറ്റ്സ്മാൻമാർ ഇതിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ മോശം ഫോമിൽ ബാറ്റ്‌സ്മാനുമായി നിങ്ങൾ കൂടുതൽ ഉറച്ചുനിൽക്കുമ്പോൾ അവന്റെ ആത്മവിശ്വാസം നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് നന്നായി കൈകാര്യം ചെയ്യണം.”

കഴിവുള്ള താരാമായിട്ടും തുടരെ തുടരെ വരുന്ന പരിക്കുകൾ രാഹുലിനെ വലച്ചിട്ടുണ്ട്. ഈ മോശം സമയത്തെയും അതിജീവിച്ച് രാഹുൽ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.