ഒന്നും തന്റെ കയ്യിലായിരുന്നില്ല, എല്ലാം നിയന്ത്രിച്ചത് അവര്‍ ; തന്നെ മാറ്റിയതില്‍ രഹാനേയുടെ പ്രതികരണം

തന്നെ വൈസ്‌ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയത് പൂര്‍ണ്ണമായും സെലക്ടര്‍മാരുടെ തീരുമാനമായിരുന്നെന്നും ഒന്നും തന്റെ കയ്യിലായിരുന്നില്ലെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ അജിങ്ക്യാ രഹാനേ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി വൈസ് ക്യാപ്റ്റന്‍ പദവി കെ.എല്‍. രാഹുലിന് നല്‍കിയതിലായിരുന്നു പ്രതികരണം.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരം അജിങ്ക്യാ രഹാനേയ്ക്ക് സമയം മോശമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി വൈസ് ക്യാപ്റ്റന്‍ പദവിയും താരത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ടു. ബാറ്റിംഗിലെ സ്ഥിരത നഷ്ടമായതോടെ താരത്തിന് ടീമിലെ സ്ഥാനവും പോയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആറ് ഇന്നിംഗ്‌സുകളില്‍ താരം നേടിയതാകട്ടെ 136 റണ്‍സും. മോശം ഫോം മൂലം ടീമില്‍ നിന്നു പുറത്തായ താരത്തോട് രഞ്ജി ട്രോഫിയില്‍ മികവ് തെളിയിച്ചു തിരിച്ചുവരാനാണ് ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി നല്‍കിയിരിക്കുന്ന നിര്‍ദേശം. മുംബൈയുടെ രഞ്ജി ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Read more

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തിയപ്പോള്‍ തനിക്ക് കിട്ടേണ്ട ക്രെഡിറ്റ് മറ്റുള്ളവര്‍ക്കാണ് കിട്ടിയതെന്ന് ഇന്നലെ രഹാനേ പറഞ്ഞിരുന്നു. ടീമിന്റെ ഡ്രസിംഗ് റൂമിലും കളത്തിനകത്തും അന്ന് തീരുമാനം എടുത്തതും തന്ത്രം തീരുമാനിച്ചതും താനായിരുന്നെങ്കിലും അതിന്റെ ക്രെഡിറ്റ് പോയത് മറ്റുള്ളവര്‍ക്കാണെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം.