'വെങ്കടേഷ് ഓള്‍റൗണ്ടറോ, വലിയ പ്രതീക്ഷ വേണ്ട'; യുവതാരത്തെ തരംതാഴ്ത്തി മഞ്ജരേക്കര്‍

വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടറെന്ന് വിളിക്കാമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. വെങ്കടേഷിനെ കൊണ്ട് 4-5 ഓവര്‍ എറിയാനാകുമെന്ന് കരുതുന്നെന്നും അതിനപ്പുറം ഒന്നും പ്രതീക്ഷിയ്‌ക്കേണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടറെന്ന് വിളിക്കാമോയെന്ന് എനിക്കുറപ്പില്ല. എന്നാല്‍ 4-5 ഓവറുകള്‍ പന്തെറിയാന്‍ സാധിക്കുന്ന താരമാണവന്‍. എന്നാല്‍ അവന്റെ ബാറ്റിംഗില്‍ എന്തോ സവിശേഷതയുള്ളതായി തോന്നിയിട്ടുണ്ട്.’

‘ഇന്ത്യ അഞ്ച് ബോളര്‍മാരുമായാണ് ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങേണ്ടത്. വെങ്കടേഷ് അയ്യരെ ആറാമത്തെ ബോളറെന്ന നിലയിലാണ് പരിഗണിക്കേണ്ടത്. യുസ് വേന്ദ്ര ചഹാലും ജയന്ത് യാദവും സ്പിന്‍ നിരയില്‍ കളിക്കുമ്പോള്‍ ജസ്പ്രീത് ബുംറയും ശര്‍ദുല്‍ താക്കൂറും ദീപക് ചഹാറും പേസ് ബോളിങ് നിരയിലും ഉള്‍പ്പെടണം’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ടോസ് ഭാഗ്യം തുണച്ചില്ല; ഐപിഎല്‍ ഹീറോയ്ക്ക് അരങ്ങേറ്റം, ഇന്ത്യന്‍ ടീം ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള ടീമില്‍ വെങ്കടേഷ് ഇടംപിടിച്ചിട്ടുണ്ട്. രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് സ്പിന്‍ നിരയില്‍ സ്ഥാനം പിടിച്ചത്.വെങ്കടേഷ് അയ്യരാണ് ആറാം ബോളര്‍.