ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ ഞാനോ വില്യംസണോ റൂട്ടോ അല്ല, അവനാണ് ആ ബഹുമതിക്ക് അർഹൻ: സ്റ്റീവ് സ്മിത്ത്

കഴിഞ്ഞ വർഷം ഐപിഎൽ ലേലത്തിൽ വിറ്റുപോകാതെ പോയ മുൻ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്, സ്റ്റാർ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുത്തു. എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ സ്മിത്ത്, ഐപിഎല്ലിൻ്റെ 2024 സീസണിൽ കമൻ്ററി ചെയ്യാൻ ഈ ദിവസങ്ങളിൽ ഇന്ത്യയിലുണ്ട്

വെള്ളിയാഴ്ച സ്റ്റാർ സ്‌പോർട്‌സിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, ഐപിഎല്ലിൽ റൈസിംഗ് പൂനെ സൂപ്പർജയൻ്റിനെയും രാജസ്ഥാൻ റോയൽസിനെയും നയിച്ച വലംകൈയ്യൻ ബാറ്ററോട് ആരാണ് തൻ്റെ അഭിപ്രായത്തിൽ മികച്ച ബാറ്റ്‌സ്മാൻ എന്ന് ചോദിച്ചത്. മറുപടിയായി അദ്ദേഹം വിരാട് കോലിയുടെ പേര് പറഞ്ഞു..

ഐപിഎൽ 2024 ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിക്കുന്ന കോഹ്‌ലി, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ്. 2023 ഏകദിന ലോകകപ്പിൽ 765 റൺസ് നേടിയ അദ്ദേഹം ഗോൾഡൻ ബാറ്റ്, പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡുകൾ നേടി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും ഐപിഎല്ലിലേക്ക് തിരിച്ചെത്തി.

Read more

ഇന്ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അദ്ദേഹം ഇന്ന് കളത്തിൽ ഇറങ്ങും. സീസണിൽ മികച്ച ഫോമിലേക്ക് വന്ന കോഹ്‌ലി മത്സരങ്ങളിൽ മികച്ച പ്രകടനം തുടരും എന്നാണ് ആരാധകർ കരുതുന്നത്.