ഒരു ക്രിക്കറ്റ് ബോളില്‍ ആര്‍ക്കും ഇത്രയും സമ്പൂര്‍ണ ആധിപത്യം ഉണ്ടായിട്ടില്ല!

വിമല്‍ താഴത്തുവീട്ടില്‍

ഇംഗ്ലീഷ് ബൗളര്‍മാരില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അതുല്യനാണ്. ലോകത്തുള്ള ഒരു ഫാസ്റ്റ് ബൗളറും 600 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടം സാധ്യമാക്കിയിട്ടില്ല.! ഒരു ക്രിക്കറ്റ് ബോളില്‍ ആര്‍ക്കും ഇത്രയും സമ്പൂര്‍ണ്ണ ആധിപത്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം നിലനില്‍ക്കുന്ന ഒരു ബൗളിംഗ് മെഷീന്‍ ഇതുവരെ ഒരു ടീമിനും ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ, ഒരു ഡസനിലധികം വര്‍ഷങ്ങളായി അദ്ദേഹം ലോക ക്രിക്കറ്റിലെ പ്രഥമ സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു.

ഡ്രോണോ ലേസറോ ഇല്ലാതെ ഒരു മനുഷ്യന്‍ കൈകൊണ്ട് മിസൈലുകളെ കൃത്യമായി ലക്ഷ്യത്തെത്തിക്കുന്നത്ത് തികച്ചും ആശ്ചര്യകരമാണ്, എന്നാല്‍ ഇതിനെ മനോഹരമായ സ്വിങ്ങുകള്‍ കൊണ്ടും ഒരു കേന്ദ്രസ്ഥാനത്തേക്ക് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്ന ഫാസ്റ്റ് ബൗളര്‍ അതിമനോഹരമായി നമ്മുക്ക് അത് വിവരിച്ചുതരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ ചൂഷണം ചെയ്തത് സ്വിങ് ചെയ്യിപ്പിക്കാനുള്ള സ്വമേധയാലുള്ള വൈദഗ്ദ്ധ്യവും, റിവേഴ്സ് സ്വിങ്ങിലും രണ്ടു വശങ്ങളിലേക്കുള്ള കട്ടറുകള്‍ എറിയാനുള്ള അധികാര്യതയും അദ്ദേഹത്തെ മറ്റു ബൗളെര്‍മ്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 5,600 റോളം ഓവറുകള്‍, അതില്‍ ഏറിയ പങ്കും ഓഫ് സ്റ്റമ്പില്‍ പിച്ച് ചെയ്യിച്ച് രണ്ടു വശങ്ങളിലേക്കും ബോളിനെ പായിച്ച ഈ ഡ്യൂക്ക് ബോളിലെ രാജാവ്, ഒരു പ്രതിഭാസമായി നിലകൊള്ളുന്നു..

ലോക ഫാസ്റ്റ് ബൗളിങ്ങിന്റെ നെറുകയില്‍ നില്‍ക്കുന്ന ആന്‍ഡേഴ്‌സണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 33,000 ത്തിലധികം ബോളുകള്‍ എറിഞ്ഞെങ്കില്‍ അതില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇംഗ്ലണ്ടിനായിട്ടായിരുന്നു, അതെ സമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99,000 പന്തുകള്‍ എറിയേണ്ടിവന്ന ട്രൂമാനെ പോലെയുള്ള ബൗളര്‍മാരും ഇംഗ്ലണ്ടിന് ഉണ്ടായിട്ടുണ്ട്, 1999 ല്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളെര്‍മ്മാര്‍ക്ക് കരാര്‍ ഏര്‍പ്പെടുത്തിയപ്പോഴേക്കും ഡാരന്‍ ഗഫ്, ആന്‍ഡി കാഡിക്, ആംഗസ് ഫ്രേസര്‍, ഡൊമിനിക് കോര്‍ക്ക് എന്നിവര്‍ക്ക് അതിന്റെ ഗുണം ആസ്വദിക്കാനാകാതെ പോയി, ഇവര്‍ ഒരുമിച്ചു 1990 കളില്‍ ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞിരുന്നെങ്കില്‍ ഏതൊരു ബാറ്റിംഗ് നിരയും പകച്ചുപോയേനെ, എന്നാല്‍ ഇവരുടെ പരിക്കുകള്‍ അതിന് അവരെ അനുവദിച്ചില്ല.

ആന്‍ഡേഴ്‌സണ്ണും സ്റ്റുവര്‍ട്ട് ബ്രോഡിനും ഗുണം നന്നായി ലഭിക്കുകയും അവരുടെ ഭൂരിഭാഗം ബോളുകളും ഇംഗ്ലണ്ടിനായി ഏറിയിക്കാനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞു. മറ്റൊന്ന്, മറ്റേതൊരു ഇംഗ്ലണ്ട് പേസ് ബൗളരില്‍ നിന്നും വ്യത്യസ്തമായി ആന്‍ഡേഴ്‌സണ്‍ ഏഷ്യയില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. 2012 ല്‍ ഇന്ത്യയില്‍ അപൂര്‍വമായ ടെസ്റ്റ് പരമ്പര നേടാനും യുഎഇയില്‍ പാകിസ്ഥാനെതിരെയും അദ്ദേഹം മികവ് പുലര്‍ത്തി. എന്നാല്‍ ശ്രീലങ്ക അദ്ദേഹത്തെ പരാജയപ്പെടുത്തി. വിക്കറ്റ് നേടാത്ത ഒരു ഘട്ടത്തില്‍ തനിക്ക് ഈ പിച്ചില്‍ ഒന്നും തന്നെ ചെയ്യാനില്ല എന്ന് തുറന്നു പറച്ചില്‍ വരെ നടത്തേണ്ടിവന്നു. മറ്റെല്ലായിടത്തും ഒരു ടൂറില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളിലെ മൂന്നില്‍ രണ്ടു ഭാഗം വിക്കറ്റ് എടുത്തിരുന്നത് ആന്‍ഡേഴ്‌സണ്‍ ആയിരുന്നു, ആദ്യ സമയങ്ങളില്‍ അദ്ദേഹത്തില്‍ നിന്നും അത്രയും മികച്ച പ്രകടനങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും ക്രമേണ ഉത്തരവാദിത്വങ്ങള്‍ക്ക് ഒപ്പം സ്വാഭാവിക ആക്ഷനില്‍ മാറ്റം വരുത്തുകയും ചെയ്തതോടെ നടുവിലെ സമ്മര്‍ദ്ദം കുറയുകയും കാര്യക്ഷമത കൂടുകയും ചെയ്തു. മാത്യു ഹൊഗാര്‍ഡില്‍ നിന്നും സ്റ്റീവ് ഹാര്‍മിസനില്‍ നിന്നും 2008 ല്‍ പുതിയ ബോള്‍ ആക്രണം എടുത്തതോടെയാണ് ആന്‍ഡേഴ്‌സന്റെ മികച്ച വര്‍ഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 40 അല്ലെങ്കില്‍ 50 വിക്കറ്റുകള്‍ വീതം നേടികൊണ്ടിരുന്നു. ആധുനിക കാലത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ബൗളര്‍മാരില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കോര്‍ട്ട്‌നി വാല്‍ഷ്, ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്, പിന്നെ ഒന്നോ രണ്ടോ ദക്ഷിണാഫ്രിക്കക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ മിടുക്ക് കാണിക്കാന്‍ സാധിച്ചിട്ടുള്ളൂ.

കളത്തിലിറങ്ങിയാല്‍ അദ്ദേഹം ഒരു ടീം മാന്‍ ആയിരുന്നു. ട്രൂമാനെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളെയും അനുസ്മരിപ്പിക്കുന്ന രീതിയില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു, പ്രത്യേകിച്ചും എതിരാളികളെ വിറപ്പിക്കുന്ന നീണ്ട ചൂടന്‍ സ്‌പെല്ലുകളില്‍. അദേഹം കളിച്ച ടെസ്റ്റുകളില്‍ ഒരിക്കലും ആന്‍ഡേഴ്‌സണിനു പകരക്കാരന്‍ കളത്തിലിറങ്ങിയിട്ടില്ല, ബൗളറായാലും ഫീല്‍ഡറായാലും അദ്ദേഹം ഡൈവുകളിലൂടെയും മികച്ച ഓട്ടങ്ങളിലൂടെയും എതിരാളികളെ വിറപ്പിച്ചിരുന്നു.

ജിമ്മി! ഇംഗ്ലണ്ടില്‍ ഡ്യൂക്ക് ബോള്‍ ഉപയോഗിച്ച് നിങ്ങള്‍ കാണിച്ചു തന്ന ആകര്‍ഷണമായ കര്‍വുകള്‍ സ്വിങ് ബൗളിങ്ങിന്റെ വൈദഗ്ദ്ധ്യം.. ഒരിക്കലും മറക്കില്ല.

കടപ്പാട്: ക്രിക്കറ്റ്  പ്രാന്തന്മാര്‍ 24 x 7