മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെ 16 റണ്‍സിന് തോല്‍പ്പിച്ച് ടി20 പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ബംഗ്ലാദേശ് യഥാക്രമം ആറ്, നാല് വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു.
ലോക ചാമ്പ്യന്‍മാര്‍ക്കെതിരായ തന്റെ ടീമിന്റെ സെന്‍സേഷണല്‍ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്‍ വാചാലനായി. തങ്ങളുടെ ഫീല്‍ഡിംഗാണ് പരമ്പരയില്‍ വ്യത്യാസമുണ്ടാക്കിയതെന്നും ഏഷ്യയിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീമായി മാറുകയാണ് ലക്ഷ്യമെന്നും ഷക്കീബ് പറഞ്ഞു.
ഈ മൂന്ന് മത്സരങ്ങളിലും ഞങ്ങളുടെ ഫീല്‍ഡിംഗ് എല്ലാവരും ശ്രദ്ധിച്ചു. മികച്ച ഫീല്‍ഡിംഗ് ടീമായ ഇംഗ്ലണ്ടിനെ ഞങ്ങള്‍ കീഴടക്കി. ഇത് ഒരു വലിയ ടിക്ക് അടയാളമാണ്. എല്ലാ വശങ്ങളും പരിഗണിക്കുമ്പോള്‍, ഞങ്ങളുടെ ഏറ്റവും വലിയ പുരോഗതി ഫീല്‍ഡിംഗിലാണ്.
Read more
എല്ലായ്‌പ്പോഴും നന്നായി ഫീല്‍ഡ് ചെയ്യണം. ഏഷ്യയിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീമായി മാറാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വളരെ പിന്നിലാണെന്ന് ഞാന്‍ കരുതുന്നില്ല- ഷക്കിബ് അല്‍ ഹസന്‍ പറഞ്ഞു.