INDIAN CRICKET: ഗില്ലും രാഹുലും വേണ്ട, ടെസ്റ്റ് ടീം നായകനായി അവൻ മതി; ആവശ്യവുമായി അനിൽ കുംബ്ലെ

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റുകളിൽ ടീമിനെ നയിക്കാൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ പിന്തുണച്ചു. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പരാമർശം. 2024-25 ബോർഡർ-ഗവാസ്കർ ട്രോഫിയിൽ (ബിജിടി) രോഹിതിന്റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച ബുംറ തന്നെ, ജൂൺ 20 ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ നായക സ്ഥാനം ഏറ്റെടുക്കണമെന്ന് കുംബ്ലെ ആഗ്രഹിക്കുന്നു.

പേസർക്ക് പരിക്കേറ്റാൽ മാത്രം പുതിയ നായകൻ വന്നാൽ മതിയെന്നാണ് കുംബ്ലെ പറഞ്ഞത്. “ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ ബുംറ തന്നെ നായകൻ ആകണം. അവന് പരിക്കുപറ്റിയാൽ മാത്രം ഉപനായകൻ ആ സ്ഥാനം ഏറ്റെടുത്താൽ മതി.”

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദഹ്യ ടെസ്റ്റിൽ ബുംറ ആയിരുന്നു നായകൻ. ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകൾ നേടിയ അദ്ദേഹം പരമ്പരയിലെ താരമായി.

അതേസമയം, ഐപിഎല്ലിൽ കാണിക്കുന്ന മികവാണ് ഗ്ലീല്ലിനെ ആ സ്ഥാനത്തേക്ക് പരിഗണത്തിലേക്ക് ബിസിസിഐയെ നയിക്കുന്നത്. 25 കാരനായ ഗിൽ ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) 23 മത്സരങ്ങളിൽ നിന്ന് 13 വിജയങ്ങളിലേക്ക് നയിച്ചു, 56.52 എന്ന വിജയശതമാനത്തോടെ ആണിത്. മാത്രം അല്ല സ്ഥിരമായി പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉള്ള ബുംറയെ വെച്ച് റിസ്ക്ക് എടുക്കാൻ ബിസിസിഐക്ക് ആഗ്രഹം ഇല്ല.

Read more