ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ താരം യശസ്‌വി ജയ്‌സ്വാൾ. ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് വേഗത്തിൽ 2000 റൺസ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് യശസ്‌വി. മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിന്റെ 49 കൊല്ലത്തെ റെക്കോഡ് ആണ് താരം മറികടന്നത്.
സുനിൽ ഗവാസ്കർ 1976 ഇൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്റെ 23 ആം ടെസ്റ്റ് മത്സരത്തിലായിരുന്നു 2000 റൺസ് നേടിയിരുന്നത്. എന്നാൽ ജയ്‌സ്വാൾ തന്റെ 23 ആം വയസിൽ തന്നെ 21 ടെസ്റ്റ് മത്സരങ്ങൾക്കുള്ളിൽ ആ റെക്കോഡ് മറികടന്നു. നിലവിൽ ഇന്ത്യ 244 റൺസിനാണ് ലീഡ് ചെയ്യുന്നത്. 28 റൺസുമായി ജയ്‌സ്വാൾ പുറത്തായി.
Read more
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നിലവിൽ 64 നു ഒന്ന് എന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപിച്ചത്. ഇപ്പോൾ ക്രീസിൽ നില്കുന്നത് കെ എൽ രാഹുൽ (28*), കരുൺ നായർ (7*) സഖ്യമാണ്. മികച്ച സ്കോറിലെത്തി രണ്ടാം ടെസ്റ്റ് മികച്ച മാർജിനിൽ വിജയിക്കാനാണ് ഇന്ത്യയുടെ ശ്രമം.