എത്ര നന്നായി കളിച്ചാലും എടുത്തു പുറത്തിട്ടു കൊണ്ടേ ഇരിക്കുക എന്ന അവസ്ഥയിലാണ് ആ താരം, ഇന്ത്യ എടുത്ത ഏറ്റവും മികച്ച തീരുമാനം ആ ഒറ്റക്കാര്യത്തിലാണ്

നൗഫൽനൗപ്പി ചിറ്റാരിപ്പറമ്പ്

ചില കാര്യങ്ങളിൽ സന്തോഷമുണ്ട്

1-ട്വന്റി യിൽ നിന്നും രാഹുലിനെ മാറ്റി നിർത്തിയതിലും ‘ ഏകദിനത്തിൽ അവന്റെ
ഉപനായകന്റെ പദവി ഒഴിവാക്കിയതിലും ‘

2-ട്വന്റി വൈസ് ക്യാപ്റ്റൻ പദവി സൂര്യക്ക് നൽകിയതും അയാൾക്ക് ലഭിച്ച നല്ലൊരു അംഗീകാരമാണ് ‘

3-കുറെ കാലത്തിനു ശേഷം പന്തിനെ മാറ്റി നിർത്താൻ കാണിച്ച മനസ്സ് ‘ ടെസ്റ്റിൽ പന്ത് മാസ്സ് ആണേലും
നിലവിലെ ഫോമിൽ അയാൾക്ക് ലിമിറ്റഡ് ഫോർമാറ്റിൽ ഒരു ബ്രേക് നല്ലതാണു ട്വന്റിയിൽ പൂർണമായും മാറ്റി നിർത്തണം’ ഏകദിനത്തിൽ ചില മികച്ച പ്രകടനം നടത്തിയെങ്കിലും പൂർണ ഫോമിൽ തിരിച്ചെത്താൻ ഒരു ബ്രേക്ക് അയാൾക്കും നന്നാവും ‘

4-രോഹിതിന്റെ തുടരെ തുടരെയുള്ള പരിക്കും ഫിറ്റ്നസും എല്ലാം നോക്കുമ്പോൾ ട്വന്റിയിൽ
പൂർണമായും മാറി നിന്ന് ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കൊടുക്കുന്നത് തന്നെ നന്നാവും ‘ വിരാട് ,രോഹിത് ട്വന്റിയിൽ നിന്ന് മാറി നിൽക്കുന്ന സൂചനയും ഇതിൽ കാണാം !

5-അടുത്ത ഏകദിന വേൾഡ് കപ്പ് വരെ ഫിറ്റ് ആണെങ്കിൽ ഓഡി നായക സ്ഥാനത്തു രോഹിത്
തുടരാൻ തന്നയാണ് സാധ്യത ‘ എന്തയാലും ലിമിറ്റഡ് ഓവറിൽ രാഹുൽ , പന്ത് ഇവരെ നായക ഉപനായക സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തി നായകനായും ഉപനായകനായും ഹർദിക്കിനെ പരിഗണിച്ചത് നല്ലൊരു നീക്കം തന്നെയാണ് ‘ കഴിഞ്ഞ സീസൺ ഐ പി എൽ അയാളുടെ നായക മികവ് നമ്മൾ കണ്ടതാണ് ‘

6- ധവാനെ ഏകദിനത്തിൽ നിന്നും കൂടി മാറ്റി നിർത്തിയത് മികച്ച തീരുമാനമാണ് ,ദുഖകരം എന്ന് പറയാനുള്ളത് സഞ്ജുവിനെ ഏകദിനത്തിൽ തഴഞ്ഞതാണ് ‘ ട്വന്റി വേൾഡ് കപ്പ്അ ടുക്കുമ്പോ ഏകദിനത്തിലും ഏകദിന വേൾഡ് കപ്പ് അടുക്കുമ്പോ ട്വൻറിയിലും അവസരം നൽകി വേൾഡ് കപ്പിൽ പരിഗണിക്കില്ലെന്ന സൂചന അതിലൂടെ നൽകുന്നുണ്ട് ”അത് പോലെയാണ് ബിഷ്‌ണോയി എത്ര നന്നായി കളിച്ചാലും എടുത്തു പുറത്തിട്ടു കൊണ്ടിരിക്കും

Read more

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ