ഒരേ സമയം ഇന്ത്യക്ക് സന്തോഷവും നിരാശയും നൽകുന്ന വാർത്ത, റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയ ക്രിക്കറ്റ് അക്കാദമി

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പങ്കെടുക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമി അനുമതി നൽകി. പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെക്കുറിച്ചുള്ള ഫിറ്റ്‌നസ് റിപ്പോർട്ട് ബുധനാഴ്ച (ഫെബ്രുവരി 1) എൻ‌സി‌എ പുറത്തിറക്കി, നാഗ്പൂരിലെ ബാക്കിയുള്ള ടീമിനൊപ്പം ചേരാൻ അദ്ദേഹത്തിന് അനുമതി കിട്ടിയിട്ടുണ്ട്.

ഓഗസ്റ്റിൽ ദുബായിൽ നടന്ന ഏഷ്യാ കപ്പിലാണ് ജഡേജ അവസാനമായി ഇന്ത്യക്കായി രംഗത്തിറങ്ങിയത്. അവിടെ കാൽമുട്ടിന് പരിക്കേറ്റതിന് ശസ്‌ത്രക്രിയ ആവശ്യമായി വന്നതിനാൽ അഞ്ച് മാസത്തേക്ക് അദ്ദേഹത്തെ കളത്തിന് പുറത്താക്കി. അദ്ദേഹത്തിന് ഓസ്‌ട്രേലിയയിൽ നടന്നലോകകപ്പ് നഷ്‌ടമായി, ബംഗ്ലാദേശ് പര്യടനത്തിൽ മടങ്ങിയെത്താൻ അദ്ദേഹത്തെ ആദ്യം ടീമിൽ എടുത്തു എങ്കിലും അദ്ദേഹത്തെ പിൻവലിക്കുക ആയിരുന്നു.

കഴിഞ്ഞ ആഴ്‌ച തമിഴ്‌നാടിനെതിരെ സൗരാഷ്ട്രയ്‌ക്കായി രഞ്ജി ട്രോഫി മത്സരത്തിലൂടെ താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ജഡേജയുടെ തിരിച്ചുവരവ് നാഗ്പൂരിൽ ഇന്ത്യയുടെ സാധ്യതകൾക്ക് വ്യക്തമായ ഉത്തേജനം നൽകുമ്പോൾ നട്ടെല്ലിന് പരിക്കേറ്റ അയ്യർ ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് പുറത്തായി, ഓസ്‌ട്രേലിയ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഫിറ്റ്നസ് നേടാനുള്ള ശ്രമത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉടൻ തന്നെ എൻസിഎയിൽ റിപ്പോർട്ട് ചെയ്തു.