ധോണിയുടെ നിര്‍ണായക പ്രഖ്യാപനം, ആവേശത്തേരിലേറി ക്രിക്കറ്റ് ലോകം

ഐപിഎല്‍ 12ാം സീസണ്‍ അവസാനിച്ചപ്പോള്‍ ചെന്നൈയും അവരുടെ നായകന്‍ എംഎസ് ധോണിയും ഒരിക്കല്‍ കൂടി ലോകത്തിന്റെ കൈയടി നേടി. ഐപിഎല്ലിന്റെ ഏറ്റവും മികച്ച നായകനാണ് എം എസ് ധോണിയെന്നാണ് ക്രിക്കറ്റ് ലോകം ധോണിയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 സീസണുകളില്‍ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു. ഐപിഎല്‍ 12-ാം സീസണ്‍ അവസാനിച്ചപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം ധോണി’ അടുത്ത സീസണില്‍ ചെന്നൈയുടെ മഞ്ഞ ജഴ്സിയില്‍ കളിക്കുമോ എന്നാണ്.

മുംബൈയ്ക്കെതിരായ ഫൈനലിന് ശേഷം സൈമന്‍ ഡോളുമായി നടത്തിയ സംഭാഷണത്തില്‍ ധോണി ഈ വലിയ സംശയത്തിന് ഉത്തരം നല്‍കി. ‘അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് കരുതുന്നു’. ധോണിയുടെ ഈ വാക്കുകള്‍ ചെന്നൈ ആരാധകരെ ആവേശത്തേരിലേറ്റിയിരിക്കുകയാണ്.

ടീമെന്ന നിലയില്‍ മികച്ച സീസണായിരുന്നു ഇത്. എന്നാല്‍ എങ്ങിനെയാണ് ഫൈനലില്‍ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ കളിച്ച മികച്ച മത്സരങ്ങളുമായി താരതമ്യം ചെയ്യാന്‍ ഇത്തവണത്തെ പ്രകടനത്തെ ആവില്ല. മധ്യനിര വളരെ മോശമായിരുന്നു ധോണി പറഞ്ഞു. ഏകദിന ലോക കപ്പാണ് ഇനി മുന്നിലുള്ളതെന്നും മഹി വ്യക്തമാക്കി.