സ്ഥിരത ഇല്ലെന്ന് പറഞ്ഞ് ഇനി സഞ്ജുവിനെ പുച്ഛിക്കരുത്, ഇതുപോലെ ഉള്ള പടിക്കലുമാരുടെ "സമ്മർദ്ദം" ഇല്ലെങ്കിൽ ആ ബാറ്റിൽ നിന്ന് വിരുന്ന് തന്നെ നമുക്ക് ആസ്വദിക്കാം; ഇന്നും ക്ലാസായി താരം

സ്ഥിതിരതയോടെ കളിക്കാൻ കിട്ടുന്ന അവസരങ്ങൾ മുതലാക്കാതെ ടീമിലെടുക്കുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞിട്ട് എന്ത് കാര്യം ? സഞ്ജു സാംസണ് അനുകൂല വാദവുമായി ഏതെങ്കിലും ആരാധകരോ ക്രിക്കറ്റ് വിദഗ്ദരോ എത്തിയാൽ വിരോധികൾ ചോദിക്കുന്ന പ്രധാന ചോദ്യമാണ് അത്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരമായി കളിച്ചിട്ട് ദേശീയ ടീമിലേക്ക് എത്തുമ്പോൾ ഉള്ള മാറ്റം, ആ സാഹചര്യങ്ങളെ മനസിലാക്കി അതിനോട് പൊരുത്തപ്പെടാൻ സമയം എടുക്കുമെന്ന് എല്ലാവർക്കും അറിയാം.

വല്ലപ്പോഴും മാത്രം തോനുന്ന സഞ്ജു സ്നേഹത്തിനൊടുവിലാണ് അദ്ദേഹത്തിന് അവസരം കിട്ടുന്നത്. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ രണ്ടെണ്ണത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടുന്നത്. അതിൽ കളിച്ചില്ലെങ്കിൽ അയാൾ പുറത്ത്. പിന്നെ വരുന്നത് ചിലപ്പോൾ 10 – 20 മത്സരങ്ങൾ കഴിഞ്ഞിട്ട് ആയിരിക്കും. അതിനിടയിൽ ബി.സി സി.ഐ യുടെ പെന്നോമനകൾ ഫോമിന്റെ ഏഴയലത്ത് ഇല്ലാത്തവർ ടീമിൽ ഉണ്ടാകും.

തന്നെ സ്ഥിരതയുടെ പേരിൽ കളിയാക്കിയവർക്ക് അയാൾ വളരെ ഡിസന്റായി കൊടുത്ത മറുപടിയായിരുന്നു. ഇന്നത്തെ ഇന്നിങ്സ് തന്നെ നോക്കുക, ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി രണ്ടാമത് നേടാനുള്ള ആവേശത്തിൽ മൃദു സമീപനം അല്ല അയാൾ സ്വീകരിച്ചത്. മറിച്ച് തുടക്കം മുതൽ ആക്രമിക്കുക ആയിരുന്നു. ബട്ട് റെയും പിന്നാലെ വന്ന പടിക്കലിനെയും സാക്ഷിയാക്കി അയാൾ മനോഹരമായ ഷോട്ടുകളുടെ ഒരു വിരുന്ന് തന്നെ ഒരുക്കി. എന്നാൽ ഈ കളി ടെസ്റ്റ് എന്ന രീതിയിൽ കളിച്ച പടിക്കൽ , കൊടുത്ത വലിയ സമ്മർദമാണ് വ്യക്തികത സ്കോർ 41 ൽ നിൽക്കെ അയാളെ അപകടകരമായ ഷോട്ട് കളിപ്പിച്ചതും വിക്കറ്റ് കളഞ്ഞതും.

എന്തായാലും ആദ്യ രണ്ട് മത്സരങ്ങളിലും അയാൾ വരാനിരിക്കുന്ന കൂടുതൽ വലിയ റൺസിന്റെ സൂചന നൽകി കഴിഞ്ഞു. ഇനിയും പടിക്കലുമാർ ചതിച്ചില്ലെങ്കിൽ ആ ബാറ്റിൽ നിന്ന് കൂടുൽ മികവ് നമുക്ക് പ്രതീക്ഷിക്കാം .