പന്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു; മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം

മോശം ഫോമിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോണി മോര്‍ക്കല്‍. ചെറിയ സ്‌കോറുകള്‍ക്ക് പുറത്താവുന്നത് താരത്തെ കുഴപ്പത്തിലാക്കുമെന്നും പിന്നീട് ടീമില്‍ തിരിച്ചെത്താന്‍ താരത്തിന് ഏറെ പരിശ്രമിക്കേണ്ടി വരുമെന്നും മോര്‍ക്കല്‍ വിലയിരുത്തി.

‘എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഋഷഭ് പന്ത് വളരെയധികം കഴിവുള്ള ക്രിക്കറ്ററാണ്. വിക്കറ്റിനു പിന്നിലെ പ്രകടനത്തേക്കാള്‍ അദ്ദേഹം ബാറ്റ് കൊണ്ട് ‘സംസാരിക്കേണ്ട’ സമയമാണിത്. അടുത്ത കുറച്ച് ഇന്നിങ്സുകളിലും ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയാണെങ്കില്‍ റിഷഭ് സ്വയം കുഴപ്പത്തിലാവും. ടീമിലെ സ്ഥാനത്തിനു വേണ്ടി പോരാടേണ്ടി വരികയും ചെയ്യും’ മോര്‍ക്കല്‍ പറഞ്ഞു.

Morne Morkel leaves Surrey: South Africa seamer decides against return due to Covid-19 travel complications | The Cricketer

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മോശം ഷോട്ട് കളിച്ച് പുറത്തായ ഋഷഭ് പന്തിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകകൂടി ചെയ്തതോടെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു പന്തുകളുടെ ആയുസ് മാത്രമേ ഋഷഭിനുണ്ടായിരുന്നുള്ളൂ. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു. ഒരു റണ്‍സ് പോലും നേടാന്‍ താരത്തിനായില്ല.