മോഹന്‍ലാലോ? മമ്മൂട്ടിയോ?; മലയാളത്തിലെ പ്രിയനടന്‍ ആരെന്ന് കരുണ്‍ നായര്‍

മലയാളി വേരുകളുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കരുണ്‍ നായര്‍. കരുണിന്റെ അച്ഛനും അമ്മയും മലയാളികളാണ്. ഇപ്പോഴിതാ മലയാള സിനിമയില്‍ താന്‍ ഏറെ കാണാന്‍ ഇഷ്ടപ്പെടുന്ന ചിത്രം ആരുടേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരുണ്‍. മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആരാധകനാണ് താനെന്നാണ് കരുണ്‍ വെളിപ്പെടുത്തിയത്.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് കരുണ്‍. ഈ പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയതും. ജോധ്പുരില്‍ ജനിച്ച കരുണ്‍ പിന്നീട് കുടുംബത്തോടൊപ്പം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണെങ്കിലും താരത്തെ തേടി അധിക അവസരങ്ങളൊന്നും വന്നില്ല. ലഭിച്ചതില്‍ തന്നെ വേണ്ടത്ര റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഒഴിവാക്കപ്പെടുകയും പിന്നീട് പരിഗണിക്കാതെയുമായി.

Feels so great to get back: KKR batsman Karun Nair gears up for IPL | Cricket News - Times of India

Read more

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടപ്പോള്‍ ആരാധകരില്‍ ചിലരെങ്കിലും കരുണ്‍ നായരെ പോലുള്ള താരങ്ങള്‍ വേണമായിരുന്നെന്ന് ശബ്ദമുയര്‍ത്തി. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് കരുണ്‍.