ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇത്തവണ പുതിയ ക്യാപ്റ്റന്‍? ; ധോണി മാറിയാല്‍ ടീമിനെ നയിക്കുക എന്തിനും പോന്ന ഈ യുവതാരം

ഐപിഎല്‍ ടീമുകള്‍ ടൂര്‍ണമെന്റിന്റെ പതിനഞ്ചാം സീസണു വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരിക്കുയാണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആകട്ടെ കപ്പ് നില നിര്‍ത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ ടീമിന്റെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത ഇത്തവണ പുറത്തുവന്നേക്കും. ടീം പുതിയ നായകന് കീഴിലാകും ഇത്തവണ ഇറങ്ങുക എന്നാണ് വിവരം.

ഇത്തവണ ചെന്നൈ സൂപ്പര്‍കിംഗ്‌സ് പുതിയ നായകന് കീഴിലാകും കളിക്കാനെത്തുക എന്നും ധോനി നായകസ്ഥാനത്ത് നിന്നും മാറിയേക്കുമെന്നുമാണ് ഏറ്റവും പുതിയ വിവരം. മൂന്ന് തവണ ടീമിന് കപ്പുയര്‍ത്താന്‍ സാധിച്ചത് ധോനിയ്ക്ക് കീഴിലാണ്. എന്നാല്‍ 2022 സീസണില്‍ ടീം പുതിയ ക്യാപ്റ്റന് കീഴിലാകും കളിക്കാനിറങ്ങുക. തങ്ങള്‍ ഭാവിയിലെ കാര്യം ലക്ഷ്യമിട്ടാണ് നീങ്ങുന്നത് എന്നായിരുന്നു നേരത്തേ ധോനിയും ടീം മാനേജുമെന്റും പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ഭാവിയെ ലക്ഷ്യംവെച്ച് പുതിയൊരു യുവതാരത്തിനെ നായകനാക്കാനാണ് നീക്കം.

ധോനി മാറിയാല്‍ തൊപ്പി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജഡേജയ്ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. ലേലം ഉടന്‍ നടക്കാനിരിക്കെ ചെന്നൈ നിലനിര്‍ത്തിയിരിക്കുന്ന നാലു താരങ്ങളില്‍ ജഡേജയുമുണ്ട്. മഹേന്ദ്രസിംഗ ധോനി, ജഡേജ, ഋതുരാജ് ഗെയ്ക്ക് വാദ് എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. വിദേശതാരമായി മൊയീന്‍ അലിയെയും നില നിര്‍ത്തിയിട്ടുണ്ട്.