മക്കല്ലം കൊൽക്കത്ത പരിശീലക സ്ഥാനം ഒഴിയുന്നു, കാത്തിരിക്കുന്നത് പുതിയ ദൗത്യം

മൂന്ന് വർഷത്തോളമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായി നിർണായക പങ്ക് വഹിച്ച പരിശീലകൻ ബ്രണ്ടൻ മക്കല്ലം തൻറെ സ്ഥാനം ഒഴിയുന്നതായി റിപോർട്ടുകൾ വരുന്നു . താരത്തെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. കുറച്ച് നാളുകളായി ക്രിക്കറ്റിൽ അത്ര നല്ല കാലമല്ലാത്ത ഇംഗ്ലണ്ട് വൈറ്റ് ബോൾ- റെഡ് ബോൾ ഫോർമാറ്റുകളിൽ വ്യത്യസ്ത പരിശീലകരായാണ് നിയമിക്കാൻ ഒരുങ്ങുന്നതെന്നും റിപോർട്ടുകൾ ഉണ്ട്.

സമീപകാലത്തെ മോശം റെക്കോർഡുകൾ കാരണം ക്രിസ് സിൽവർവുഡിനെ ടീം മാറ്റിയിരുന്നു. ഈ സ്ഥാനത്തേക്കാണ് മക്കല്ലത്തെ പരിഗണിക്കുന്നത്. ടെസ്റ്റ് ടീം പരിശീലകനായി മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്റ്റനെയും പരിഗണിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു.

മികച്ച ടീം ഉണ്ടെങ്കിലും സമീപലത്ത് പ്രമുഖ താരങ്ങൾക്ക് സംഭവിച്ച പരിക്കുകളാണ് ഇംഗ്ളണ്ടിനെ വലച്ചത്. അഭിമാനത്തിന്റെ പ്രശ്നമായി വിലയിരുത്തപ്പെടുന്ന ആഷസ് കൈവിട്ട് കളഞ്ഞതും നായകൻ റൂട്ടിനെ മാറ്റുന്നത് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നു.

എന്തായാലൂം പരിശീലകനായി തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ള മക്കല്ലം- ഗാരി കൂട്ടുകെട്ട് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.