അഫ്ഗാനെതിരായ മത്സരം, ഇന്ത്യൻ ക്യാമ്പിൽ നിന്ന് നിരാശ വാർത്ത; കനത്ത ആശങ്കയിൽ ആരാധകർ

ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. പരിശീലനത്തിനിടെ സൂപ്പർതാരം സൂര്യകുമാർ യാദവിന് പരിക്കേറ്റ വാർത്ത ഇന്ത്യൻ ക്യാമ്പിനെ നിരാശപെടുത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ നാളെ നടക്കാനിരിക്കുന്ന സൂപ്പർ 8 പോരാട്ടത്തതിന് മുമ്പാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ സൂപ്പർ താരത്തിന് കൈക്ക് പരിക്ക് പറ്റുക ആയിരുന്നു. നാളത്തെ മത്സരത്തിൽ സൂര്യ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

പരിക്ക് പറ്റിയെങ്കിലും സൂര്യകുമാർ ചികിത്സ നേടിയ ശേഷം തിരിച്ചെത്തി കുറച്ചുസമയം കൂടി പരിശീലനം നടത്തിയ ശേഷമാണ് മടങ്ങിയത്. സൂര്യകുമാറിനെ സാന്നിധ്യം ഇന്ത്യക്ക് നാളെ അഫ്ഗാനെതിരെ നിർണായകമാകും. ഇതുവരെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ പല താരങ്ങളും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ സൂര്യ ഇല്ലെങ്കിൽ അത് തിരിച്ചടി സൃഷ്ടിക്കും.

അതേസമയം സൂര്യകുമാർ ഇല്ലാത്ത സാഹചര്യം ഉണ്ടായാൽ അത് സഞ്ജു സാംസണ് ടീമിലേക്ക് ഉള്ള വഴിയൊരുക്കും. മികച്ച സ്പിൻ അറ്റാക്ക് ഉള്ള അഫ്ഗാനെതിരെ സഞ്ജുവിന് തിളങ്ങാൻ സാധിക്കുമെന്ന് ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നു. എന്തായാലും ഫൈനൽ ഇലവൻ സംബന്ധിച്ച ഒരു തീരുമാനവും ടീം ഇതുവരെ എടുത്തിട്ടില്ല.

എന്തായാലും ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് ഒന്നും സാധ്യത നിലവിലെ സാഹചര്യത്തിൽ ഇല്ല.