'പാണ്ഡ്യമോണിയവും', 'പന്ത്‌മോണിയവും' തുടര്‍ക്കഥകള്‍ ആകട്ടെ, എപ്പോഴോ ടീം ഇന്ത്യയ്ക്കു കൈമോശം വന്ന ആ കരുത്തുള്ള മദ്ധ്യനിര പുനര്‍ നിര്‍മ്മിക്കപ്പെടട്ടെ

‘Pandemonium’ എന്നൊരു ഇംഗ്ലീഷ് പദമുണ്ട്. ആകെ താറുമാറായികിടക്കുന്ന അരാജകത്വം നിറഞ്ഞ അവസ്ഥയെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫോര്‍ഡില്‍, റിഷഭ് പന്തും, ഹാര്‍ദിക് പാണ്ട്യയും ക്രീസില്‍ ഒരുമിക്കുമ്പോള്‍, ടീം ഇന്ത്യയും അത്തരത്തിലൊരു ‘Pandemonium’ അവസ്ഥയിലായിരുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പോരു വേള്‍ഡ് കപ്പ് സെമിയില്‍ ഇതേ അവസ്ഥയില്‍ ഇതേ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇവര്‍ ഒരുമിക്കുന്നുണ്ട്. അന്ന് ‘നിരുത്തരവാദികളെന്ന പട്ടം’ ഒരു മേലങ്കിപോലെ എടുത്തണിഞ്ഞുകൊണ്ട് ഓള്‍ഡ് ട്രാഫോര്‍ഡിന്റെ മിഡ്വിക്കറ്റ് ബൗണ്ടറിയുടെ ദൂരത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്ത രണ്ട് സ്ലോഗുകളില്‍ സ്വയം എരിഞ്ഞുകൊണ്ട് ആത്മഹൂതി ചെയ്യുന്നുണ്ട് ഇരുവരും.

കാലം അവര്‍ക്ക് പ്രായശ്ചിത്തം ചെയ്യാനായി വീണ്ടുമൊരവസരം കൊടുത്തപ്പോള്‍, അതിനോട് നീതികേട് കാട്ടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. മുന്‍നിരയും, മദ്ധ്യനിരയും ചീട്ടുകൊട്ടാരംപോലെ തകര്‍ന്ന്, എതിരാളിയുടെ മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുന്ന, നമ്മുക്ക് ഇതിനോടകമൊരു ശീലമായി മാറി കഴിഞ്ഞ ആ ദുരാവസ്ഥയെ, പന്തും പാണ്ട്യയും ചേര്‍ന്ന് ഇന്നലെ തിരുത്തി എഴുതുകയായിരുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ആ തിരുത്തി എഴുതലിനെ ‘Pantmonium’ എന്നോ ‘Pandyamonium’ എന്നോ വിശേഷിപ്പിച്ചു കൊണ്ട് ഓക്‌സഫോര്‍ഡ് ഡിക്ഷണറിക്ക് പുതിയ രണ്ട് പദാവലികള്‍ സമ്മാനിക്കാം.

പന്ത് എന്നുമെനിക്കൊരു എനിഗ്മയായിരുന്നു. ശരീരവടിവുകളുടെ അളവുകള്‍ കൃത്യമായിയെടുത്തു തുന്നിച്ചോരു കുപ്പായം പോലെ അയാളുടെ ശൈലിക്ക് tailor-made ആയ വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ അയാള്‍ എങ്ങുമെത്താതെപോകുകയും, ക്രിക്കറ്റ് കോപ്പിബുക്കിന്റെയെല്ലാ നിഷ്‌കര്‍ഷതകളും പാലിക്കപ്പെടേണ്ട റെഡ് ബോള്‍ ഫോര്‍മാറ്റില്‍, സമകാലീനരില്‍ ഏറ്റവും ഇമ്പാക്ട്ഫുള്‍ പ്ലയെറിലൊരാളായി അയാള്‍ മാറുകയും ചെയ്യുന്ന വിരോധാഭാസം എന്റെ ക്രിക്കറ്റ് യുക്തികളെ നോക്കിയെന്നും കൊഞ്ഞനം കുത്തികൊണ്ടേയിരുന്നു.

ബട്ട്ലര്‍ നല്‍കിയ ജീവന്റെ വിലതിരച്ചറിഞ്ഞുള്ള മെഷേര്‍ഡും, കമ്പോസ്ഡുമായുള്ള സമീപനത്തിലൂടെ, പാണ്ട്യ ആഗ്രസ്സറുടെ റോള്‍ ഏറ്റെടുത്തപ്പോള്‍, സെക്കന്റ് ഫിഡിഡിലായി ഒതുങ്ങങ്ങാന്‍ കാട്ടിയ ആ വിവേചനബുദ്ധിയിലൂടെ, വേള്‍ഡ് കപ്പ് സെമിയില്‍ തനിക്ക് മറികടക്കാനാവാതെ പോയ ഓള്‍ഡ് ട്രാഫോര്‍ ഡിലെ മിഡ്വിക്കറ്റ് ബൗണ്ടറിയെ, ഒറ്റക്കാല്‍ മുട്ട് കുത്തി പായിച്ചൊരു ഷോട്ടിന്റെ പെര്‍ഫെക്ട് എക്‌സിക്യൂഷന്‍ കൊണ്ട് മറികടന്ന ആ മനോധൈര്യത്തിലൂടെ, തുടര്‍ച്ചായി അഞ്ചു ബൗണ്ടറികള്‍ പായിച്ചു നിന്ന ആവേശത്തെ മുതലെടുക്കാന്‍ വില്ലിയെറിഞ്ഞ ആ സ്ലോവിഷ് ഡെലിവറിയെ കൃത്യമായി പിക്ക് ചെയ്ത് ആ അവബോധത്തിലൂടെ, വിജയറണ്‍നേടും വരെ ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ കാട്ടിയ ആ മനോവീര്യത്തിലൂടെ, റിഷഭ് പന്ത് എന്ന ‘ടെസ്റ്റ് സ്‌പെഷ്യലിസ്‌റ് ‘ തന്റെ ഒട്ടും ആകര്‍ഷകമല്ലാതിരുന്ന വൈറ്റ് ബോള്‍ റെസ്യൂമൊന്നു അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. ഒരു മാച്ച് വിന്നിംഗ് ഓവര്‍സീസ് സെഞ്ച്വറിയുടെ പൊന്‍തിളക്കമുള്ള ഒഥന്റിക്കായ ഒരു അപ്‌ഡേഷന്‍.

പാണ്ട്യയെ പരാമര്‍ശിക്കാതെ അവസാനിപ്പിക്കുന്നത് നീതിയല്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സി അയാളില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരുപിഞ്ചു ഹിറ്ററില്‍ നിന്ന്, കുറച്ച് ഓവറുകള്‍ ഏല്‍പ്പിക്കാവുന്ന ഒരു ബാറ്റിംഗ് ഓള്‍റൗണ്ടറില്‍ നിന്ന്, ഫുള്‍ ക്വാട്ട വിശ്വസിചേല്‍പ്പിക്കാവുന്ന ഒരു വിക്കറ്റ് ടേക്കിങ് ഓപ്ഷനായി, മദ്ധ്യനിരയില്‍ കോണ്‍സളിഡേറ്റ് ചെയ്യുവാനും, അറ്റാക്ക് ചെയ്യുവാനും, ഫിനിഷ് ചെയ്യുവാനും പ്രാപ്തിയുള്ള, പക്വതയുള്ള ഒരു പെര്‍ഫെക്ട് മള്‍ട്ടിയൂട്ടിലിറ്റി പ്ലെയറായി അയാള്‍ പരിണാമപ്പെട്ടിരിക്കുന്നു.

സ്ലോവിഷ് ഷോര്‍ട് ഓഫ് ദി ലെങ്ത് ഡെലിവറികൊണ്ട് സ്‌കോറിങ് ഓപ്ഷന്‍ പ്ലഗ്ഗ് ചെയ്ത് അജിറ്റേറ്റ് ചെയ്യിപ്പിച്ച് റോയിയെ പുറത്താക്കിയ സ്ട്രാറ്റര്‍ജി, തന്റെ റിഥമില്ലാതാക്കാന്‍ സ്റ്റെപ്ഔട്ട് ചെയ്ത് ചാര്‍ജ് ചെയ്ത സ്റ്റോക്ക്‌സിനെ ഫോളോചെയ്ത് ഒരു വെല്‍ഡയറക്റ്റ്ഡ് ചെയ്ത ഷോര്‍ട് ഡെലിവറിയിലൂടെ പുറത്താക്കിയ ആ സ്‌പോണ്ടേനിറ്റി, അയാളിലെ ബൗളറുടെ ഇന്റലിജിന്‍സും, അവയര്‍നെസ്സും അടിവരയിടുന്നു. ബാറ്റുകൊണ്ടും, ബോളു കൊണ്ടും, ഒരുപോലെ എഫക്ടീവായ ഈ പാണ്ഡ്യ 2.0, ടീം ഇന്ത്യയ്ക്ക് നല്‍കുന്ന ബാലന്‍സ് വളരെ വലുതാണ്. ഈ ‘പാണ്ഡ്യമോണിയവും’, ‘പന്ത്‌മോണിയവും’ തുടര്‍ക്കഥകള്‍ ആകട്ടെ. എപ്പോഴോ ടീം ഇന്ത്യയ്ക്കു കൈമോശം വന്ന ആ കരുത്തുള്ള മദ്ധ്യനിര പുനര്‍ നിര്‍മ്മിക്കപ്പെടട്ടെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍