അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസ് കുപ്പിപ്പായത്തിൽ സഞ്ജു സാംസണെ കാണാൻ സാധിക്കില്ല എന്ന് ഉറപ്പായി. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നത കാരണമാണ് എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം സുബ്രമണ്യ ബദ്രിനാഥ്.
സുബ്രമണ്യ ബദ്രിനാഥ് പറയുന്നത് ഇങ്ങനെ:
” റിയാൻ പരാഗാണ് സഞ്ജു ടീം വിടുന്നതിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. പരാഗിനെ ക്യാപ്റ്റനായി പരിഗണിക്കുകയാണെങ്കിൽ സഞ്ജുവിനെപ്പോരാൾ അവിടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്”
സുബ്രമണ്യ ബദ്രിനാഥ് തുടർന്നു:
Read more
” സഞ്ജു സിഎസ്‌കെയിലെത്തുകയാണെങ്കിൽ അത് എംഎസ് ധോണിക്ക് പകരമായിരിക്കും. ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന ബാറ്ററാണ് സഞ്ജു. അഞ്ചാമതോ ആറമതോ കളിക്കേണ്ട ഒരു കളിക്കാരനല്ല സഞ്ജു. സിഎസ്‌കെയുടെ ടോപ് ഓർഡർ ശക്തമാണ്. ആയുഷ് മാത്രെ, ഋതുരാജ് ഗെയ്ക്വാദ്, ഡെവാൽഡ് ബ്രെവിസ് എന്നിവർ സെറ്റാണ്. എനിക്ക് തോന്നുന്നില്ല മുംബൈ ഹർദിക്ക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്നും എത്തിച്ചത് പോലെ സി എസ്‌കെ ചെയ്യുമെന്ന്. ഇനി വന്നാലും അദ്ദേഹംത്തെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാൻ പറ്റുമോ എന്നുള്ളത് ഒരു ചോദ്യമാണ്” ബദ്രിനാഥ് പറഞ്ഞു.







