രഞ്ജി ട്രോഫിയിൽ കേരളം നാലാം മത്സരത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. ഗ്രൂപ്പ് സിയിൽ ഉള്ള ടീം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. പഞ്ചാബിനെതിരെ തകർപ്പൻ ജയം നേടിയ കേരളം ടീമിന് തിരിച്ചടിയായത് കർണാടക, ബംഗാൾ എന്നി ടീമുകളുമായുള്ള സമനിലയാണ്. അടുത്ത മത്സരം ഉത്തർ പ്രാദേശിനെതിരെ ആറാം തിയതിയാണ് നടത്താൻ നിശ്‌ചയിച്ചിരിക്കുന്നത്.
എന്നാൽ അടുത്ത മത്സരത്തിൽ സഞ്ജു സാംസൺ ടീമിനോടൊപ്പം ഉണ്ടാവില്ല എന്ന വിവരമാണ് ആരാധകർക്ക് ഷോക്ക് ആയിരിക്കുന്നത്. നിലവിൽ ഒരു മത്സരം മാത്രമാണ് സഞ്ജു കളിച്ചതെങ്കിലും അതിൽ പുറത്താകാതെ 15 റൺസുമായി സഞ്ജു ക്രീസിൽ തുടർന്നിരുന്നു. താരത്തിന്റെ അഭാവം ടീമിനെ നന്നായി ബാധിക്കും എന്ന കാര്യത്തിലുള്ള ആശങ്കയിലാണ് കേരള ടീം.
അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി സൗത്ത് ആഫ്രിക്കൻ പര്യടനത്തിലേക്ക് പോകുകയാണ് സഞ്ജു സാംസൺ. അത് കൊണ്ട് തന്നെ അദ്ദേഹം മുൻഗണന നൽകുന്നത് രാജ്യത്തിനാണ്. കേരള ടീമിൽ നിന്നും പോയെങ്കിലും മലയാളികൾക്ക് അഭിമാനിക്കാൻ ഉള്ള വക അദ്ദേഹം ഇന്ത്യൻ കുപ്പായത്തിൽ നൽകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
സൗത്ത് ആഫ്രിക്കൻ ടി-20 പര്യടനത്തിൽ സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടത്തിയ മികച്ച പ്രകടനം തന്നെയാണ് ആരാധകർ സഞ്ജുവിന് നിന്നും ഇത്തവണയും പ്രതീക്ഷിക്കുന്നത്. സൗത്ത് ആഫ്രിക്കൻ ബോളേഴ്‌സിനെതിരെ മികച്ച റൺസ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് സഞ്ജു. അത് കൊണ്ട് തന്നെ പരമാവധി സഞ്ജുവിന്റെ മികവിനെ ഉപയോഗപ്പെടുത്താനാണ് പരിശീലകനായ വി വി എസ് ലക്ഷ്മൺ ശ്രമിക്കുക. എട്ടാം തിയതി മുതലാണ് ആദ്യ ടി-20 മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.







