അവനെ ഇംഗ്ലണ്ടിലേക്ക് വിളിച്ചു വരുത്തുന്നത് മറ്റ് കളിക്കാരെ അപമാനിക്കുന്നതിന് തുല്യം; തുറന്നടിച്ച് കപില്‍ ദേവ്

പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരക്കാരനായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് വിളിച്ചു വരുത്തുന്നത് തെറ്റായ സമീപനമാണെന്ന് ഇതിഹാസ താരം കപില്‍ ദേവ്. ഗില്ലിന് പകരക്കാരായി ഇറങ്ങാന്‍ കെല്‍പ്പുള്ള ഓപ്പണര്‍മാര്‍ ടീമിലുണ്ടെന്നും, പര്യടനത്തിലില്ലാത്തെ പൃഥ്വിയെ വിളിക്കുന്നത് മറ്റ് താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കപില്‍ പറഞ്ഞു.

ശുഭ്മന്‍ ഗില്ലിന് പകരം പൃഥ്വി ഷായെ ശ്രീലങ്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമം ബി.സി.സി.ഐ ആരംഭിച്ചെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത് ശരിയായ സമീപനമല്ലെന്ന് ചൂണ്ടിക്കാട്ടി കപില്‍ ദേവ് രംഗത്ത് വന്നത്.

ഗില്ലിന് പകരം മായങ്ക് അഗര്‍വാളിനെ ഓപ്പണറായി ഇറക്കാനാണ് സാധ്യത. കെ.എല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനാണ് നീക്കം. മായങ്കിന് പുറമേ ഹനുമ വിഹാരിയെയും ഓപ്പണിംഗില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

India vs Australia 2020 | KL Rahul, Mayank Agarwal have got very limited weaknesses: Glenn Maxwell

നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഷാ നിലവിലുള്ളത്. അതിനാല്‍ തന്നെ ഷായെ ഇംഗ്ലണ്ടിലേക്ക് വിളിക്കാനുള്ള സാധ്യത തീരെകുറവാണ്. മുന്ന് വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്. മത്സരങ്ങള്‍ അടുത്ത വാരം ആരംഭിക്കുകയും ചെയ്യും.