സഞ്ജു ഇല്ലാതെ ജാഫറിന്റെ വിക്കറ്റ് കീപ്പറുമാരുടെ ലിസ്റ്റ്, ഒന്നാം നമ്പർ കീപ്പറായി അപ്രതീക്ഷിത താരം

ഐ.പി.എൽ അവസാന റൗണ്ടുകളിലേക്ക് അടുക്കുന്നു. ടീമുകൾ അവസാന റൗണ്ട് ഒരുക്കങ്ങളിലേക്ക് കടക്കുമ്പോൾ ഇന്ത്യയും ഒരുങ്ങുകയാണ്. ഒക്ടോബര് മാസം വരാനിരിക്കുന്ന ലോകകപ്പ് ഒരുക്കങ്ങൾ ബിസിസിയും ആരംഭിച്ച് കഴിഞ്ഞു. എന്തായാലും ക്രിക്കറ്റ് ആരാധകർക്ക് ആഘോഷങ്ങളുടെ കാലം തന്നെയാണ് വരുന്നത്.

കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. അതിനാൽ ആ കടം വീട്ടാൻ തന്നെ ഏറ്റവും മികച്ച ടീമുമായിട്ട് ലോകകപ്പിലേക്ക് കടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വരാനിരിക്കുന്ന പരമ്പരകൾ അതിനാൽ തന്നെ സൂപ്പർ താരങ്ങൾക്ക് ഉൾപ്പടെ നിർണായകം ആകുമെന്നുറപ്പാണ്. തന്റെ ലോകകപ്പ് ടീമിലെ 3 വിക്കറ്റ് കീപ്പറുമാർ ആരാണെന്ന് പറയുകയാണ് വസീം ജഫാർ ഇപ്പോൾ.

സഞ്ജു സാംസണെ ലിസ്റ്റിൽ ജാഫർ  ഉൾപ്പെടുത്തിയിട്ടില്ല. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെയാണ് ജാഫര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ പന്തല്ല മറിച്ച് രാഹുലാണ്

‘ഒരു വിക്കറ്റ് കീപ്പറുമായി ടീം മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനെയാണ്. രണ്ടാമനായി റിഷഭിനെ പരിഗണിക്കും. ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ മാറ്റിനിര്‍ത്താനാവില്ല. മൂന്നാമനായി ദിനേഷ് കാര്‍ത്തികാണ്. പന്തോ കാര്‍ത്തികോ എന്ന് ചോദിച്ചാല്‍ ടോസ് ഇട്ട് നോക്കേണ്ടി വരും’-ജാഫര്‍ പറഞ്ഞു.

ഐ.പി.എലിൽ രാഹുൽ കീപ്പർ അല്ല, അത്യാവശ്യം മാത്രമേ താരം ഇന്ത്യക്ക് വേണ്ടി പോലും ആ ജോലി ചെയ്യാറുള്ളൂ. പന്ത് ഐ.പി.എലിൽ ഫോമിൽ അല്ലെങ്കിൽ പോലും താരത്തെ ഇന്ത്യ ഒഴിവാക്കില്ല എന്നുറപ്പാണ്. കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്.