'അവനെ ഓപ്പണറാക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല'; ദ്രാവിഡിനെ വെട്ടി റെയ്നയുടെ മുന്നറിയിപ്പ്

ടി20 ക്രിക്കറ്റില്‍ വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ഓപ്പണിംഗ് റോള്‍ ഏറ്റെടുക്കുമെന്ന സംവാദം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ലോകകപ്പ് അടുത്തിരിക്കെ വീണ്ടും തലപൊക്കിയിരിക്കുകയാണ്. 2021-ല്‍ ഇംഗ്ലണ്ടിനെതിരെ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ കോഹ്ലി തീരുമാനിച്ചതോടെയാണ് ഈ സാഹചര്യം ആദ്യമായി ചുരുളഴിഞ്ഞത്. ഈ പരീക്ഷണത്തില്‍ 52 പന്തില്‍ നിന്ന് 80 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. ഈ നീക്കം തന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും കോഹ്‌ലി പുറത്തെടുത്തു വിജയിച്ചു.

2022-ല്‍, ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ കോഹ്ലിയുടെ 122 റണ്‍സ് സെഞ്ച്വറി വരള്‍ച്ച തകര്‍ത്തു. ഒരു ടി20 ലോകകപ്പ് മത്സരത്തില്‍ ഈ പരീക്ഷണം യാഥാര്‍ത്ഥ്യമായില്ലെങ്കിലും, അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടി20 പരമ്പരയിലോ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ഇവന്റിലോ ഇത് സംഭവിച്ചേക്കുമെന്ന സൂചന ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കി.

എന്നിരുന്നാലും, രണ്ട് തവണ ലോകകപ്പ് ജേതാവായ സുരേഷ് റെയ്ന ഈ ആശയം തള്ളിക്കളഞ്ഞു. 2010കളില്‍ ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, 2000-കളില്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരെ ഉദ്ധരിച്ച് ലെഫ്റ്റ്-റൈറ്റ് ഓപ്പണിംഗ് കോമ്പിനേഷനുകളുടെ ചരിത്രപരമായ വിജയം അദ്ദേഹം ഊന്നിപ്പറഞ്ഞു.

എനിക്ക് മൂന്നാം നമ്പറില്‍ കോഹ്ലി ബാറ്റ് ചെയ്യുന്നതാണ് ഇഷ്ടം. കാരണം യശസ്വി കളിക്കുകയാണെങ്കില്‍, ആ ഇടത്-വലത് കോമ്പിനേഷന്‍ കാരണം അദ്ദേഹം രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യും. ഗംഭീറും സെവാഗും കളിച്ചിരുന്നപ്പോഴും സച്ചിനും ദാദയും (സൗരവ് ഗാംഗുലി) കളിച്ചിരുന്നപ്പോഴും നമ്മള്‍ അത് കണ്ടിട്ടുണ്ട്.

ഇത് കോമ്പിനേഷന്‍ കൊണ്ടല്ല, അവര്‍ രണ്ടുപേരും ആക്രമണ ബാറ്റര്‍മാരാണ്. കോഹ്ലി മൂന്നാം നമ്പറിലുണ്ടെങ്കില്‍ ഇന്ത്യയുടെ നിര കൂടുതല്‍ ശക്തമാണ്. അവന്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നു, സ്‌കോര്‍ബോര്‍ഡ് ടിക്ക് ചെയ്യുന്നു. അദ്ദേഹത്തിന്റെ അനുയോജ്യമായ സ്ഥാനം എനിക്ക് തോന്നുന്നു മുന്നാം നമ്പര്‍ തന്നെയാണ്.

എന്നാല്‍ മാനേജ്മെന്റിന് കോഹ്‌ലി ഓപ്പണ്‍ ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍, യശ്്വസിക്ക് നമ്പര്‍ 3 ല്‍ ബാറ്റ് ചെയ്യാന്‍ കഴിയും. പക്ഷേ, യശസ്വി ചെറുപ്പമായതിനാല്‍ ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ ഇന്ത്യയ്ക്ക് മികച്ച തുടക്കം നേടാന്‍ കഴിയും- റെയ്ന വിലയിരുത്തി.

അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ദ്രാവിഡ്, യശസ്വി ജയ്സ്വാളിനെ രോഹിത്തിന്റെ ഓപ്പണിംഗ് പാര്‍ട്ണറായി ആദ്യം സ്ഥിരീകരിച്ചപ്പോള്‍, പരമ്പരയ്ക്കിടെ കോഹ്ലി ഓപ്പണ്‍ ചെയ്യുമെന്നത് പൂര്‍ണ്ണമായും നിരാകരിച്ചില്ല. ഇടത്-വലത് കോമ്പിനേഷനുകളില്‍ ഉറച്ചുനില്‍ക്കുന്നതിനുപകരം ബോളിംഗ് ആക്രമണത്തിനെതിരായ കളിക്കാരന്റെ കഴിവും നിലവിലുള്ള സാഹചര്യങ്ങളും അനുസരിച്ചായിരിക്കും ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ണ്ണയിക്കുന്നതെന്ന് ദ്രാവിഡ് ഊന്നിപ്പറഞ്ഞു.