'കുട്ടികള്‍ക്ക് എതിരെ കളിക്കുന്നത് പോലെ തോന്നി'; ഋതുരാജിന്റെ പ്രകടനത്തെ കുറിച്ച് ആകാശ് ചോപ്ര

മഹാരാഷ്ട്ര നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനത്തെ പ്രശംസിച്ച് ആകാശ് ചോപ്ര. ഋതുരാജിന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ അവന്‍ കുട്ടികള്‍ക്കെതിരെ കളിക്കുന്നത് പോലെ തോന്നിയെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ടീമില്‍ താരം ഇടംനേടുമെന്നാണ് കരുതുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

‘ഋതുരാജ് ഗെയ്ക്വാദ് നാല് സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടി. ആര്‍ക്കും അവനെ പുറത്താക്കാന്‍ കഴിഞ്ഞില്ല. അവന്റെ ചില ഇന്നിംഗ്സുകള്‍ ഞാന്‍ കണ്ടു. അവന്‍ കുട്ടികള്‍ക്കെതിരെ കളിക്കുന്നത് പോലെ തോന്നി.’

136, 154* and 109* - Ruturaj Gaikwad scores third consecutive hundred in Vijay Hazare Trophy - Crictoday

‘അവന്‍ ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരെ സ്വീപ്പ് ഷോട്ടുകള്‍ മാത്രമാണ് കളിക്കുന്നത്, ആരാണ് അത് ചെയ്യുന്നത്? സ്പിന്നര്‍മാര്‍ക്കെതിരെ ഉള്ളില്‍ നിന്ന് ബൗണ്ടറികള്‍. ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ റുതുരാജ് യഥാര്‍ത്ഥത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു തലത്തില്‍ നോക്കി നേരിട്ടു.’

Twitter Reacts On Ruturaj Gaikwad's Three Consecutive Centuries In Vijay Hazare Trophy 2021-22

Read more

‘അദ്ദേഹം 603 റണ്‍സ് നേടിയത് 150 ശരാശരിയിലും ഏകദേശം 113 സ്ട്രൈക്ക് റേറ്റിലുമാണ്. അതില്‍ നാല് സെഞ്ച്വറികള്‍ ഉണ്ട്. സമീപകാല സ്‌കോറുകള്‍ 168, 21, 124, 154*, 136 എന്നിവയാണ്. യഥാര്‍ത്ഥത്തില്‍ അയാള്‍ ഇന്ത്യന്‍ ടീമിലേക്ക് വരാന്‍ യോഗ്യനാണ്’ ചോപ്ര വിലയിരുത്തി.