ഒരു ടീം കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരം; ഇന്ത്യന്‍ ടീമിനെ ഉന്നംവെച്ച് ഷെയ്ന്‍ വോണ്‍

പേസ് നിരയെ പിന്തുണയ്ക്കുന്ന അന്തരീഷം മുന്‍നിര്‍ത്തി സ്പിന്നര്‍മാരെ തഴയുന്ന രീതിയെ വിമര്‍ശിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. സ്പിന്നര്‍മാര്‍ക്ക് മത്സരഗതിയെ മാറ്റാനാകുമെന്നും ഏത് പിച്ചായാലും സ്പിന്നറെ കളിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വോണ്‍ പറഞ്ഞു.

‘ഒരു സ്പിന്നര്‍ക്ക് മത്സരഗതിയെ മാറ്റാനാവും. ഇതുകൊണ്ടാണ് ഏത് പിച്ചായാലും സ്പിന്നറെ കളിപ്പിക്കണമെന്ന് പറയാന്‍ കാരണം. നിങ്ങള്‍ ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അത് ഒന്നാം ഇന്നിംഗ്സിലേക്ക് വേണ്ടി മാത്രമല്ലെന്ന് ഓര്‍ക്കുക. ജയിക്കാനായാണ് സ്പിന്‍ ബോളര്‍ വേണ്ടത്’ ഷെയ്ന്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

Ravichandran Ashwin is a fighter, talk about his SENA performances tad bit  unfair: Dinesh Karthik - Sports News

Read more

ഇന്ത്യ ആര്‍. അശ്വിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് വോണ്‍ ലക്ഷ്യം വെച്ചതെന്ന് വ്യക്തമാണ്. സീനിയര്‍ സ്പിന്നറായ അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൗണ്ടി ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം അടക്കം നടത്തിയിട്ടും താരത്തെ മറികടന്ന് രവീന്ദ്ര ജഡേജയാണ് പ്ലേയിംഗ് ഇലവനിലേക്കെത്തിയത്