കോഹ്ലിയും രോഹിതും ഇല്ലാത്തതിനാൽ ആ മൂന്ന് താരങ്ങൾ‌ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം, ഇന്ത്യൻ ടീമിനെ കുറിച്ച് ഇർ‌ഫാൻ പത്താൻ

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ലീഡ്സിൽ തുടക്കമാവുകയാണ്. ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി എന്ന പേരിലുളള പരമ്പരയിൽ ഇരുടീമുകളും തമ്മിലുളള പോരാട്ടം ആവേശമുണ്ടാക്കുമെന്ന കാര്യം ഉറപ്പ്. ശുഭ്മാൻ ​ഗില്ലിന്റെ നേതൃത്വത്തിലുളള ഇന്ത്യയുടെ യുവനിരയാണ് ഇം​ഗ്ലണ്ടിൽ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും അഭാവത്തിൽ ടീമിലെ ചില താരങ്ങൾ‌ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടി വരുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

രോഹിതും കോഹ്ലിയും കളിക്കാനില്ലാത്തത് ഇം​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കാര്യമായി ബാധിക്കുമെന്ന് പത്താൻ പറയുന്നു. “ഇരുവരുടെയും അനുഭവസമ്പത്ത് ടീമിന് നഷ്ടമാവും. കോഹ്ലിയും രോഹിതും വലിയ താരങ്ങളാണ്. എന്നാൽ അടുത്തിടെ ടെസ്റ്റിലെ അവരുടെ പ്രകടനങ്ങൾ‌ അത്ര മികച്ചതായിരുന്നില്ല. ഒരു പുതിയ താരം ശരാശരി 20-25 റൺസ് സ്കോർ ചെയ്യുകയാണെങ്കിൽ അദ്ദേഹം കോഹ്‌ലിയുടെ ജോലി ചെയ്യുന്നു എന്നാണ് അർത്ഥം.

Read more

ടെസ്റ്റ് പരമ്പരയിൽ വിരാടിന്റെയും ഹിറ്റ്മാന്റെയും അഭാവത്തിൽ കെഎൽ രാഹുൽ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടി വരും”, ഇർഫാൻ പത്താൻ പറഞ്ഞു.‌ അതേസമയം കരുൺ നായർ‌, സായി സുദർശൻ എന്നീ താരങ്ങൾക്ക് ഇന്ന് ടീമിൽ അവസരം ലഭിക്കാനുളള സാധ്യത കൂടുതലാണ്. ആദ്യ ടെസ്റ്റിൽ നാലാം നമ്പറിൽ ശുഭ്മാൻ ​ഗില്ലും അഞ്ചാമനായി റിഷഭ് പന്തും ഇറങ്ങുമെന്ന് ഉറപ്പായികഴിഞ്ഞു.