ഐ.പി.എല്‍ ടീമുകളുടെ പട്ടിക പുറത്ത്; ബെംഗളുരുവും ഡല്‍ഹിയും മുംബൈയും നിലനിര്‍ത്തുക ഈ താരങ്ങളെ

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. മൂന്ന് താരങ്ങളെയാണ് പരമാവധി ഒരു ടീമിന് നിലനിര്‍ത്താന്‍ സാധിക്കുക. രണ്ട് വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എംഎസ് ധോണി, സുരേഷ് റെയ്‌ന, രവിന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണി ചെന്നൈയുടെ നായകനായി തുടരും.

ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും മുംബൈ ഇന്ത്യന്‍സുമാണ് മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയ ടീമുകള്‍. ബെംഗളുരു വിരാട് കോഹ്ലി, എ ബി ഡിവില്ലേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ മുംബൈ രോഹിത് ശര്‍മ്മ, പാണ്ഡ്യ, ജസ്പ്രീത് ഭൂംമ്ര എന്നിവരെ നിലനിര്‍ത്തി. ഡല്‍ഹി നിലനിര്‍ത്തിയത് റിഷഭ് പന്ത്, ശ്രേയംസ് അയ്യര്‍, ക്രിസ് മോറിസ് എന്നിവരെയാണ്.

രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി എന്നിവര്‍ ഓരോ താരത്തെ മാത്രമാണ് നിലനിര്‍ത്തിയത്. പഞ്ചാബ് രാജസ്ഥാന്‍ സ്റ്റീവ് സ്മിത്തിനെയും പഞ്ചാബ് അക്ഷര്‍ പട്ടേലിനെയുമാണ് നിലനിര്‍ത്തിയത്. അതേസമയം കൊല്‍ക്കത്ത ഗൗതം ഗംഭീറിനെ തഴഞ്ഞ് സുനില്‍ നരേനെയും ആന്ദ്ര റസലിനെയും നിലനിര്‍ത്തി. സണ്‍റൈസേഴ്സ് ഹൈദരാബാദ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറെയും ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും നിലനിര്‍ത്തി.