ഐ.പി.എല്‍ കാണരുത്, സംപ്രേഷണം നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ഐ.പി.എല്ലിന്റെ സംപ്രേഷണം നിരോധിച്ച് താലിബാന്‍. അനിസ്ലാമികമായ കാര്യങ്ങള്‍ കൂടി സംപ്രേഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് നിരോധനം.

മത്സരത്തിനിടെയില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നതും ഗാലറികളില്‍ മുടി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ് നിരോധനത്തിന് കാരണമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ ഭരണമേറ്റെടുത്ത ശേഷം സ്ത്രീകള്‍ കായികമത്സരങ്ങളില്‍ ഏര്‍പ്പെടുന്നതിനും മറ്റും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.വനിതകളെ ക്രിക്കറ്റില്‍ നിന്നും വിലക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അഫ്ഗാനുമായുള്ള ക്രിക്കറ്റ് സീരീസില്‍ നിന്നും പിന്മാറിയിരുന്നു.