ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തിൽ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നൽകിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങിൽ രോഹിത്തിന്റെ മാതാപിതാക്കൾ തന്നെയാണ് സ്റ്റാൻഡ് അനാവരണം ചെയ്തത്. എന്തായാലും ദിവേച്ച പവലിയൻ ലെവൽ 3 ഇനി രോഹിത് ശർമ്മ സ്റ്റാൻഡ് എന്ന പേരിൽ അറിയപ്പെടും.
2011 മുതൽ താൻ മുംബൈ ഇന്ത്യൻസ് (MI) ടീമിനൊപ്പം കളിച്ചുവരുന്ന തന്റെ ക്രിക്കറ്റ് യാത്രയിൽ പങ്കാളികളായ എല്ലാവർക്കും 38 കാരനായ താരം നന്ദി പറഞ്ഞു. തന്റെ പ്രസംഗം അവസാനിക്കുന്നതുവരെ മുംബൈ ടീം കാത്തിരിക്കുകയാണെന്നും പരിശീലനം ആരംഭിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നും രോഹിത് പറഞ്ഞു.
എന്തായാലും ചടങ്ങിൽ മനോഹരമായി സംസാരിച്ചരോഹിത് ശർമ്മ സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നത് അത്ര സന്തോഷിച്ച് അല്ല എന്ന് പറയാം. റിവേഴ്‌സ് ഇറക്കുന്നതിനിടെ തന്റെ വണ്ടി സഹോദരൻ ഉരച്ചതാണ് രോഹിത്തിന്റെ ചൊടിപ്പിച്ചത്. കാറിന്റെ ഒരു ഭാഗത്തേക്ക് കാണിച്ച് ഇത് എന്താണ് സംഭവിച്ചതെന്ന് രോഹിത് ചോദിച്ചു. റിവേഴ്‌സ് എടുത്തപ്പോൾ സംഭവിച്ചത് ആണെന്നാണ് രോഹിത്തിന്റെ സഹോദരൻ മറുപടി പറഞ്ഞത്. ഉടൻ തന്നെ രോഹിത് സഹോദരനെ കലിപ്പിൽ നോക്കുന്നതും വിഡിയോയിൽ കാണാം.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്. അതിർത്തിയിലെ സംഘർഷങ്ങൾ കാരണം നിർത്തിവെച്ച ലീഗ് ഇനി പുനരാരംഭിക്കും. അടുത്തിടെ ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ഇനി മുതൽ ഏകദിനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമാകും കളത്തിൽ ഇറങ്ങുക.
Rohit to his brother Vishal🗣️- “yeh kya hai?” (rohit spots car damage)
Vishal 🗣️- “reverse mein”
Rohit🗣️- “kiska? tere se?”😅
The bond between Rohit Sharma and his brother.🫂😂 pic.twitter.com/j5mZhjua2Y
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) May 16, 2025
Read more