ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിലെ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിനെ നയിക്കും. ചെന്നൈ സൂപ്പർ കിങ്‌സുമായി നടക്കാൻ പോകുന്ന മത്സരത്തിലാണ് സൂര്യ ക്യാപ്റ്റൻ പദവി ഏറ്റെടുക്കുക. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കായി കളിക്കാൻ കഴിയില്ല.
തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനം സൂര്യകുമാർ യാദവിന് കൈമാറിയത്. മാർച്ച് 23 നാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം നടക്കുക. കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ അഞ്ച് കിരീടങ്ങൾ നേടിയ രോഹിത് ശർമയ്ക്ക് പകരമായിട്ടാണ് ഹർദിക്കിനെ തിരഞ്ഞെടുത്തത്. എന്നാൽ ഹാർദിക് സ്ഥാനം ഏറ്റെടുത്തതോടെ വൻ ആരാധക രോക്ഷമായിരുന്നു ഉയർന്നു വന്നത്. മുംബൈ ഇന്ത്യൻസിന്റെ ആരാധകർ വരെ താരത്തിനെ എതിർത്തു.
കഴിഞ്ഞ സീസണിൽ നാണംകെട്ട തോൽവികളാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്നായി 10 തോൽവികളാണ് ടീം ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ ഏറ്റു വാങ്ങിയത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനം കരസ്ഥമാക്കിയതും മുംബൈ ഇന്ത്യൻസ് ആയിരുന്നു.
Read more
ഇത്തവണ മികച്ച സ്ക്വാഡുമായിട്ടാണ് മുംബൈ ഇന്ത്യൻസിന്റെ വരവ്. മികച്ച ഫോമിലാണ് താരങ്ങൾ ഉള്ളതും. ഐപിഎൽ എൽ-ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന മത്സരമാണ് ചെന്നൈ മുംബൈ പോരാട്ടം. ക്യാപ്റ്റൻ സൂര്യകുമാറിന്റെ കീഴിൽ സീസണിലെ ആദ്യ മത്സരം വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.