ഐപിഎല്‍ 2024: റിപ്പോര്‍ട്ടുകള്‍ സത്യമായി, കിരീടം ചൂടാന്‍ പത്തൊന്‍പതാമത്തെ അടവ് പുറത്തെടുത്ത് ആര്‍സിബി, ഇനിയാണ് പൂരം

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും സ്ഥാപിച്ച ട്രെന്‍ഡ് പിന്തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഐപിഎല്‍ 2024ല്‍ തങ്ങളുടെ പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുകയാണ്.

ആര്‍സിബി അവരുടെ ടീമിന്റെ പേരില്‍ നിന്ന് ബാംഗ്ലൂരിനെ ഒഴിവാക്കി പകരം ബംഗളൂരു എന്നാക്കി മാറ്റി. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നു. ഒപ്പം തങ്ങളുടെ പുതിയ ജഴ്സിയും ഫ്രാഞ്ചൈസി പുറത്തിറക്കി.

ഡല്‍ഹി ക്യാപിറ്റല്‍സിനും പഞ്ചാബിനുമൊപ്പം ഐപിഎല്‍ ട്രോഫി ഒരിക്കലും ഉയര്‍ത്തിയിട്ടില്ലാത്ത മൂന്ന് ഫ്രാഞ്ചൈസികളില്‍ ആര്‍സിബിയും ഉള്‍പ്പെടുന്നു. 2018ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അതിന്റെ പേര് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നാക്കി മാറ്റി. 2021ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് പഞ്ചാബ് കിംഗ്സായി.

പേരുകളിലെ മാറ്റം അവര്‍ക്ക് ഐപിഎല്‍ കിരീടങ്ങള്‍ നേടി കൊടുത്തില്ല. എന്നാല്‍ പേര് മാറ്റിയാല്‍ കപ്പില്‍ തങ്ങളുടെ കൈകളിലെത്തുമെന്ന് ആര്‍സിബി പ്രതീക്ഷിക്കുന്നു.

ലീഗില്‍ 2009, 2011, 2016 വര്‍ഷങ്ങളില്‍ ആര്‍സിബിക്ക് മികച്ച സീസണുകള്‍ ഉണ്ടായിരുന്നു, ഫൈനലില്‍ എത്തിയെങ്കിലും ടൈറ്റില്‍ ഷോട്ട് മത്സരത്തില്‍ അവര്‍ക്ക് കടമ്പ കടക്കാനായില്ല. പുതിയ സീസണില്‍ പുതിയ പേരും പുതിയ സമീപനവും ഉപയോഗിച്ച്, ഫ്രാഞ്ചൈസി ലീഗ് വിജയിക്കാന്‍ ആഗ്രഹിക്കുന്നു.