IPL 2024: നീ മുംബൈ നായകൻ ആയിക്കോളാൻ ആവശ്യപ്പെട്ട് മാനേജ്മെന്റ്, പറ്റില്ലെന്ന് പറഞ്ഞ് രോഹിത് ശർമ്മ; സീസണിന് ശേഷമുള്ള നിലപാട് ഇങ്ങനെ; ആരാധകർക്ക് ഷോക്ക്

ഐപിഎല്ലിൽ മോശം പ്രകടനം തുടരുകയാണ് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമയെ പുറത്താക്കി പകരം ഹാർദിക്കിനെ ഈ സീസണിൽ ക്യാപ്റ്റനാക്കിയതോടെ മുംബൈ ക്യാമ്പിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. ഹാർദിക് വന്നതോടെ മുംബൈയിൽ താരങ്ങൾ തമ്മിൽ ഭിന്നിപ്പും സോഷ്യൽ മീഡിയയിൽ ആരാധകരുടെ രോഷത്തിനും കാരണമായി. അതിനിടയിൽ മൂന്ന് മത്സരങ്ങൾ ടീം പരാജയപ്പെട്ടതോടെ എങ്ങും ട്രോളുകൾ നിറഞ്ഞു.

മുംബൈയുടെ നായകസ്ഥാനം രോഹിത്തിന് തിരിച്ചു നൽകിയേക്കാം എന്ന തരത്തിൽ ഉള്ള റിപ്പോർട്ടുകളും പിന്നാലെ നിറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ ഉടമകൾ ഇത് സംബന്ധിച്ച് റോഹിത്തുമായി സംസാരിക്കുകയും ചെയ്തു. രോഹിത് തങ്ങൾക്കായി അഞ്ച് തവണ ഐപിഎൽ കിരീടം നേടിക്കൊടുത്തിട്ടും അദ്ദേഹത്തെ മാറ്റി ഹാർദിക് പാണ്ഡ്യയെ അവർ ക്യാപ്റ്റനാക്കിയതാണ് ആരാധാകുടെ നിലവിലെ രോഷത്തിന് കാരണം എന്നും ആ തീരുമാനം മാറ്റിയാൽ തന്നെ പകുതി പ്രശ്നങ്ങളും അവസാനിക്കുമെന്നും അവർ വിശ്വസിക്കുന്നു.

എന്നാൽ രോഹിത് ഇതിനോട് ഒട്ടും പോസിറ്റീവ് ആയിട്ടല്ല പ്രതികരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഒരിക്കൽ തന്നിൽ നിന്ന് എടുത്ത നായകസ്ഥാനം തനിക്ക് വേണ്ട എന്ന നിലപാടാണ് രോഹിത്തിന് ഉള്ളത്. അതിനാൽ തന്നെ അദ്ദേഹം മുംബൈ നായകൻ ആകാൻ ഇനി ഒരു സാധ്യതയും മുന്നിൽ ഇല്ല എന്ന് കരുതാം.

Read more

മറ്റൊരു റിപോർട്ട് പ്രകാരം ഈ സീസൺ അവസാനം മുംബൈ ഇന്ത്യൻസ് ടീം രോഹിത് ശർമ്മ വിടുമെന്നും പറയപ്പെടുന്നു. അടുത്ത വര്ഷം മെഗാ ലേലത്തിൽ തന്റെ പേര് നൽകി മറ്റൊരു ടീമിലേക്ക് മാറാൻ ആകും രോഹിത് ശ്രമിക്കുക.