IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ബാറ്റർമാരുടെ ആധിപത്യത്തിന് പിച്ചുകളെ കുറ്റപ്പെടുത്തുന്നതിൻ്റെ ആശയത്തെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ചോദ്യം ചെയ്തു. ടീമുകൾ പതിവായി വലിയ ടോട്ടലുകൾ രേഖപ്പെടുത്തുന്നത് ഈ സീസൺ ഇന്ത്യൻ പ്രീമിയർ സ്ഥിരമായി കാണുന്ന കാഴ്ചയാണ്. 287/3 ആണ് ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദാണ് ഈ നേട്ടം കൈവരിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്‌സ് 262 റൺസ് പിന്തുടർന്നത് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചെയ്‌സ് ആയിരുന്നു.

മുൻ കളിക്കാരും ആരാധകരും ഈ സീസണിലെ ബാറ്റർമാരുടെ ഡോമിനേഷൻ കാണുമ്പോൾ നിലവിലെ ക്രിക്കറ്റ് താരങ്ങളും ബൗളർമാരോട് കരുണ കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. ബോളര്മാര്ക്ക് റോൾ ഇല്ലെന്നാണ് അവർ ഓറയുന്നത്. മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർ ട്രാക്കുകൾക്കും ഇംപാക്റ്റ് പ്ലെയർ നിയമത്തിനും എതിരെ സംസാരിച്ചു. ബാറ്റും പന്തും തമ്മിലുള്ള ബാലൻസ് പുനഃസ്ഥാപിക്കണമെന്ന് ഡൽഹി ക്യാപിറ്റൽസിലെ ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലി ബിസിസിഐയോട് ആവശ്യപ്പെട്ടു.

എന്നാൽ, ഇത്തരം പ്രസ്താവനകളിൽ കൈഫ് അതൃപ്തനാണ്. നിർഭയ ക്രിക്കറ്റ് കളിച്ചതിൻ്റെ ക്രെഡിറ്റ് ബാറ്റർമാർ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം കരുതുന്നു.

“ഈ വർഷത്തെ ഐപിഎല്ലിലെ ആധിപത്യത്തിന് ബാറ്റർമാർ ക്രെഡിറ്റ് ചെയ്യണം. ഗെയിമുകളിൽ നൂതനമായ സ്ട്രോക്കുകൾ കളിച്ച് അവർ തങ്ങളുടെ വിക്കറ്റുകൾ അപകടത്തിലാക്കുന്നു. ഒരു റിവേഴ്സ് സ്കൂപ്പോ ലാപ് ഷോട്ടോ കളിക്കുന്നത് എളുപ്പമല്ല. പരിണതഫലങ്ങളെക്കുറിച്ച് ബാറ്റർമാർ ആശങ്കപ്പെടുന്നില്ല.

Read more

“എന്നിരുന്നാലും, എല്ലാ ചർച്ചകളും പരന്ന ട്രാക്കുകളെയും ബൗളർമാരോടുള്ള സഹതാപത്തെയും ചുറ്റിപ്പറ്റിയാണ്. ഇത് തെറ്റാണ്, കാരണം ബാറ്റർമാർ റൺസ് നേടാനും ബൗളർമാരേക്കാൾ ഒരുപടി മുന്നിൽ നിൽക്കാനും പുതിയ വഴികൾ കണ്ടെത്തി, ”മുഹമ്മദ് കൈഫ് പറഞ്ഞു.