ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയ്ക്ക് പിന്നാലെ സിഎസ്കെയുടെ മറ്റൊരു താരവും പരിക്കിന്റെ പിടിയില്‍. ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയ്ക്കാണ് പരിക്കുപറ്റിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സീസണ് മുഴുവന്‍ താരത്തിന്റെ സേവനം സിഎസ്കെയ്ക്കു ലഭിക്കുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.
പതിരാനയുടെ ഇടതു കാലിലെ പിന്തുട ഞെരമ്പിനു ഗ്രേഡ് 1 പരിക്കറ്റതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നു ബംഗ്ലാദേശുമായുള്ള മൂന്നാം ടി20 മല്‍സരത്തില്‍ നിന്നും യുവ പേസര്‍ പിന്മാറി.
പരമ്പരയിലെ രണ്ടാം ടി20യില്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്. പക്ഷെ പതിരാനയുടെ പരിക്ക് എത്ര മാത്രം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല.
Read more
2022ല്‍ സിഎസ്കെയ്ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് പതിരാന. 12 മല്‍സരങ്ങളില്‍ നിന്നു 19 വിക്കറ്റു വീഴ്ത്തിയ പതിരാന സിഎസ്കെയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.







