IPL 2024: ബോളർമാരെ അവന്മാർക്ക് മുന്നിൽ പെട്ടാൽ കരിയർ നശിക്കും, പണ്ടത്തെ ഓസ്‌ട്രേലിയയുടെ ആറ്റിട്യൂട് കാണിക്കുന്ന ഇന്ത്യൻ താരമാണവൻ; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സീസൺ മുഴുവൻ എതിർ ബോളർമാർക്ക് ഭീക്ഷണിയാകുന്ന രീതിയിൽ ബാറ്റ് ചെയ്ത ഇരു താരങ്ങളും ലീഗിലെ ഏറ്റവും മികച്ച ജോഡി ആയിട്ടാണ് അറിയപ്പെടുന്നത്. ബോളർമാർ ഇവരുടെ മുന്നിൽപെട്ടാൽ കരിയർ അവസാനിക്കുമെന്നാണ് കൈഫ് പറയുന്നത്.

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ ആധിപത്യ പ്രകടനത്തിന് സൺറൈസേഴ്‌സ് ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും പുകഴ്ത്തുക ആയിരുന്നു മുഹമ്മദ് കൈഫ്. 166 റൺസ് എന്ന വിജയലക്ഷ്യം രണ്ട് ഓപ്പണർമാരും ചേർന്ന് 9.4 ഓവറിൽ മറികടന്നു. എതിർ ബോളർമാർ അരയും ആയികോട്ടെ ആരെ കിട്ടിയാലും ഞങ്ങൾ അടിച്ചോടിക്കും എന്ന രീതിയിൽ ബാറ്റ് ചെയ്ത ഇരുവരും ലീഗ് ചരിത്രം കണ്ട ഏറ്റവും വലിയ ബാറ്റിംഗ് വിസ്ഫോടനം തന്നെയാണ് പുറത്തെടുത്തത്.

രണ്ട് ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസിനെയും ട്രാവിസ് ഹെഡിനെയും ടീമിൽ ഉൾപ്പെടുത്തിയതിന് ശേഷം ഹൈദരാബാദ് ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയുടെ ‘നെവർ ഡൈ’ മാനസികാവസ്ഥയാണ് സ്വീകരിച്ചതെന്ന് ഗെയിം അവലോകനം ചെയ്ത മുഹമ്മദ് കൈഫ് വെളിപ്പെടുത്തി.

“പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും ഓസ്‌ട്രേലിയയിൽ നിന്നുള്ളവരാണ്. അതാണ് ഓസ്ട്രേലിയൻ പവർ. 2003ലെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞാൻ ഓർക്കുന്നു. ആകാശം മേഘാവൃതമായിരുന്നു. ഞങ്ങൾ ടോസ് നേടി, പന്ത് സ്വിംഗ് ചെയ്യുമെന്ന് (സൗരവ്) ഗാംഗുലി പ്രവചിച്ചു, അതിനാൽ ഞങ്ങൾ കളി ജയിക്കുമെന്ന് കരുതി. എന്നാൽ ഓസ്‌ട്രേലിയക്ക് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു, 360 റൺസ് നേടി അവർ ഞങ്ങളെ ഞെട്ടിച്ചു ”അദ്ദേഹം പറഞ്ഞു.

ഹെഡിൻ്റെയും ശർമ്മയുടെയും തകർപ്പൻ ബാറ്റിംഗ് ശൈലി ബൗളർമാരുടെ കരിയറിന് ഭീഷണിയായെന്നും കൈഫ് കൂട്ടിച്ചേർത്തു“ഇത് ആദ്യമായിട്ടല്ല ഇത് സംഭവിക്കുന്നത്. ഈ രണ്ട് താരങ്ങളെയും തടയാൻ ബൗളർമാർ കഴിവില്ലാത്തവരാണെന്ന് ഈ ഐപിഎല്ലിൽ നമ്മൾ കണ്ടതാണ്. അവരുടെ തകർപ്പൻ ബാറ്റിംഗ് ഒരു ബൗളറുടെ കരിയറിനെ കൊന്നേക്കാം,” കൈഫ് തുടർന്നു.

Read more

എന്തായാലും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിൽ ഹൈദരാബാദിന് ഇനിയുള്ള മത്സരങ്ങൾ ജയിക്കണം.