ആ രണ്ട് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി, ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം; ആവശ്യവുമായി പീറ്റേഴ്സണ്‍

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ സംബന്ധിച്ച് ഈ ഐപിഎല്‍ സീസണ്‍ സ്വപ്‌നതുല്യമായിരുന്നു. ഒരുപിടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച താരം തന്റെ കഴിവ് തെളിയിച്ചു. ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 575 റണ്‍സ് നേടിയ 21കാരന്‍ റണ്‍ വേട്ടക്കാരില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്.

യശസ്വി ജയ്സ്വാളിന്റെ പ്രകടനം കെവിന്‍ പീറ്റേഴ്‌സനെ വളരെയധികം ആകര്‍ഷിച്ചു. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ജയ്സ്വാളിന് തീര്‍ച്ചയായും അവസരം നേടാന്‍ കഴിയുമെന്ന് പീറ്റേഴ്‌സ്ണ്‍ വിശ്വസിക്കുന്നു. ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ ടീമിന്റെ ഭാവി താരങ്ങളാണെന്നും അതിനാല്‍ ടീം മാനേജ്മെന്റ് കൂടുതല്‍ സമയം പാഴാക്കാതെ അവര്‍ക്ക് അന്താരാഷ്ട്ര രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും പീറ്റേഴ്സണ്‍ ആവശ്യപ്പെട്ടു.

ശുഭ്മാന്‍ ഗില്ലിലും യശസ്വി ജയ്സ്വാളിലും ഇന്ത്യയുടെ ടോപ്പ് ഓര്‍ഡറിന്റെ ഭാവി ഞാന്‍ കാണുന്നു. 50 ഓവര്‍ ലോകകപ്പിനായി ഞാന്‍ ജയ്സ്വാളിനെ ശക്തമായി നോക്കും. ഞാന്‍ അവനെ രക്തം കയറ്റി വിട്ടയച്ചു. ഞാന്‍ അവനെ ഉടന്‍ തന്നെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തും- പീറ്റേഴ്‌സണ്‍ ബെറ്റ്വേയ്ക്കായുള്ള ഒരു കോളത്തില്‍ എഴുതി.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ ഒരു മികച്ച സെഞ്ച്വറി നേടിയിരുന്നു. ഐപിഎലില്‍ ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 576 റണ്‍സ് താരം നേടിയിട്ടുണ്ട്. ഐപിഎല്‍ ഓറഞ്ച് ക്യാപ്പിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം.