ഐപിഎല്‍ 2023: ടോപ് ഫോറിനെ തിരഞ്ഞെടുത്ത് സ്മിത്ത്, ആരാധകര്‍ക്ക് കൗതുകം!

ഐപിഎല്‍ 16ാം സീസണ്‍ അടുത്തിരിക്കെ തന്റെ ടോപ് ഫോറിനെ തിരഞ്ഞെടുത്ത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്.അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും താന്‍ തന്നെ നയിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനെയും തഴഞ്ഞാണ് സ്മിത്തിന്റെ തിരഞ്ഞെടുപ്പ് എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.

എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ്, ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരെയാണ് സ്മിത്ത് ടോപ് ഫോറില്‍ ഉള്‍പ്പെടുത്തിയത്.

ഈ മാസം 31 നാണ് പുതിയ സീസണിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഏറ്റുമുട്ടും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. വൈകീട്ട് 7.30നാണ് ആദ്യ മത്സരം നടക്കുന്നത്. ഇത്തവണ സ്റ്റാര്‍ സ്പോര്‍ട്സിനൊപ്പം ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാവും.

Read more

നിലവിലെ ചാമ്പ്യന്മാരെന്ന കരുത്തില്‍ ഗുജറാത്തിറങ്ങുമ്പോള്‍ അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരെന്ന നാണക്കേട് മായ്ക്കാനാണ് സിഎസ്‌കെയുടെ വരവ്.