ഓസ്‌ക്കറിന് അര്‍ഹമാകുന്ന മനോഹര സിനിമ ആവേശത്തോടെ കാണുന്നതു പോലെ, ഓരോ ആര്‍.സി.ബി ആരാധകനും സ്വപ്നം കണ്ട കളി

പ്രതാപകാലത്ത് ബാര്‍ബഡോസും ആന്റിഗ്വയമടക്കമുള്ള കരീബിയന്‍ പച്ചപ്പുകളെ, ബാറ്റര്‍മാരുടെ ശവപ്പറമ്പറാക്കുന്ന, കലിപ്‌സോ സംഗീതത്തിന്റെ താളത്തിനൊപ്പിച്ച് പന്തെറിയുന്ന വിന്‍ഡീസ് ബോളര്‍മാര പോലെയൊരു നിര..

എങ്ങനെയെറിഞ്ഞാലും കുത്തി തിരിയുന്ന സബ്‌കോണ്ടിനെന്റല്‍ പിച്ചുകളില്‍, ഗൂഗ്ലീയും ഫ്‌ളിപ്പറുകളും തുടരത്തുടരെ വര്‍ഷിച്ച് , പവലിയനിലേക്കുള്ള ബാറ്റര്‍മാരുടെ ഘോഷയാത്ര നടത്തുന്നൊരു സ്പിന്‍ നിര..
ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നമാണ് ഇങ്ങനെയുള്ള ബോളിംഗ് നിര.

എന്നാല്‍ ഇതു പോലെയൊരു ബോളിംഗ് നിരയെ ഒരിക്കലും സ്വപ്നം കാണാത്തൊരു ടീമാണ് ആര്‍സിബി. ബ്രണ്ടന്‍ മക്കലത്തിന്റെ ക്രൂരമര്‍ദ്ദനം മുതല്‍ കഴിഞ്ഞ മല്‍സരം വരെയുള്ള നീണ്ട വര്‍ഷങ്ങളില്‍, ഭൂരിഭാഗം കളികളിലും നിലവാരമില്ലാത്ത ബോളിംഗ് മാത്രമായിരുന്നു ആര്‍സിബിക്ക് ഒപ്പമുണ്ടായിരുന്നത്..

എന്നാല്‍ ജയ്പ്പൂരില്‍ ഇന്ന് കണ്ടത് ആര്‍സിബിയുടെ സ്വപ്ന ബോളിംഗ് നിരയെയായിരുന്നു. സൂപ്പര്‍ ഫോമിലുള്ള ജയ്‌സ്വാളിനെ ആദ്യ ഓവറില്‍ മടക്കിയ സിറാജ്. ബട്‌ലറെയും സാംസണെയും മടക്കിയ പാര്‍ണല്‍… മധ്യനിരയെ ചുരുട്ടി കെട്ടിയ സ്പിന്നര്‍മാര്‍…

ഓസ്‌ക്കറിന് അര്‍ഹമാകുന്ന മനോഹര സിനിമ ആവേശത്തോടെ കാണുന്നതു പോലെ, ഇന്നത്തെ മല്‍സരം ഓരോ ആര്‍സിബിക്കാരനും അവിസ്മരണീയതോടെ കണ്ടു നിന്നു.. ഒരു പാട് നാള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാനൊരു മനോഹര മല്‍സരം തന്ന പ്രിയപ്പെട്ട ബോളര്‍മാര്‍ക്കു നന്ദി.