ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ നിന്നും എവിക്ട് ചെയ്യപ്പെട്ടിരിക്കുകയാണ് ഗബ്രി. നാട്ടില്‍ തിരിച്ചെത്തിയ ഗബ്രി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സഹമത്സരാര്‍ത്ഥിയായ ജാസ്മിനുമായി പ്രണയമില്ല എന്നാണ് ഗബ്രി പറയുന്നത്. ഈ സീസണില്‍ ഏറെ ശ്രദ്ധ നേടിയ കോമ്പോയാണ് ഗ്രബിയുടെതും ജാസ്മിന്റേതും. ഇവരുടെ ലവ് ട്രാക്ക് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഗബ്രി എവിക്ട് ചെയ്യപ്പെടുകയായിരുന്നു. ഗബ്രി ചാനലിനോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് അപ് ആന്‍ഡ് ഡൗണ്‍സിലൂടെ ആയിരുന്നു ഇത്രയും ദിവസം മുന്നോട്ട് പോയി കൊണ്ടിരുന്നത്. സങ്കടവും ദേഷ്യവും ബ്രേക്ക്ഡൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വീടിനകത്ത് നിന്നും ജാസ്മിനോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങുന്നത്.

അവളുടെ മുന്‍പില്‍ വന്നു നിന്ന് വീണ്ടും ഞാന്‍ ആ പേര് പറഞ്ഞാല്‍ അവള്‍ക്കത് വീണ്ടും വേദന ഉണ്ടാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാന്‍ പറയാതിരുന്നത്. പിന്നെ എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം എന്നുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. വിമര്‍ശനങ്ങള്‍ വരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമര്‍ശനം വേദനിപ്പിച്ചെങ്കിലും പിന്നെ 24 മണിക്കൂറുകള്‍ മാത്രമായി ആ വേദന.

ഒരാളുമായും സൗഹൃദവും ഡീപ് കണക്ഷനും ഉണ്ടാകില്ലെന്ന് പറഞ്ഞ ആളായിരുന്നു ഞാന്‍. ബിഗ് ബോസ് വീട്ടില്‍ ദൈവത്തിന്റെ നിശ്ചയം പോലെ എന്റെ നിലപാടുകളോട് ഒത്തുചേര്‍ന്ന, എന്റ ചിന്താഗതിയോട് കൂടുതല്‍ സാമ്യമുള്ള ജാസ്മിനെ കണ്ടു. 24 മണിക്കൂറിനുള്ളിലാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയത്. ആ ബന്ധം വളരെ ദൃഢമായി വളര്‍ന്നു. അവളുടെ കാര്യത്തില്‍ എനിക്കൊരു കുറ്റബോധമോ റിഗ്രറ്റോ ഉണ്ടായിട്ടില്ല.

ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോള്‍ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മറ്റുള്ളവര്‍ അതെങ്ങനെ കാണുന്നു എന്നത് ഞാന്‍ നോക്കിയിട്ടില്ല. അത് അറിയാനും താല്പര്യം ഇല്ല. ഞങ്ങളുടെ ബന്ധം ഗെയിമിനെ ബാധിച്ചിട്ടില്ല. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളര്‍ത്തിയിട്ടില്ല. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്.

Read more

എത്രത്തോളം ഇഷ്ടം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. ആ ബന്ധത്തില്‍ എനിക്ക് കൃത്യമായിട്ടുള്ള ക്ലാരിറ്റി ഉണ്ട്. ജാസ്മിന്റെ മനസിലും ഉണ്ട്. പക്ഷേ ആ വീട്ടില്‍ ഉള്ളവരെ അറിയിക്കാന്‍ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സംസാരത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് അത് മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനും പറ്റില്ല എന്നാണ് ഗബ്രി പറയുന്നത്.