ചെന്നൈ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ലഖ്നൗവിന്റെ നായകനാവാന്‍ സൂപ്പര്‍ താരം

ക്യാപ്റ്റന്‍ എംഎസ് ധോണിയെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ധോണിക്ക് പുറമെ ഋതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയേക്കുക. നാലാമതായി മൊയിന്‍ അലി, സാം കറാന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.

കെഎല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ് വിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗവിന്റെ ക്യാപ്റ്റനായി രാഹുല്‍ വരുമെന്നാണ് സൂചന. ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വി ഷാ, ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, നോര്‍ജെ എന്നിവരെയാവും ഡല്‍ഹി നിലനിര്‍ത്തിയേക്കുക.

KLassic' Rahul innings: Fans thoroughly enjoy Punjab Kings skipper's knock  against Rajasthan Royals

ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ ഇനി അഞ്ച് ദിവസം കൂടിയാണ് ഫ്രാഞ്ചൈസികളുടെ മുന്‍പിലുള്ളത്. അതിനാല്‍ ഉടന്‍ തന്നെ ഏകദേശ ചിത്രം വ്യക്തമാകും.