ലക്ഷ്യം ആറാം ഐ.പി.എല്‍ കിരീടമല്ല, രോഹിത്തിന് അതിലും പ്രധാനം മറ്റൊന്ന്!

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ നിന്ന് രോഹിത് ശര്‍മ്മ മാറി നിന്നത് ജോലിഭാരം കുറയ്ക്കുന്നതിന് ആയിട്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് രോഹിത്തിന്റെ ഈ നീക്കമെന്നാണ് വിവരം.

ഐപിഎല്ലിനേക്കാള്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോക കപ്പിലാണ് രോഹിത് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതെന്നാണ് അറിയുന്നത്. ഇതിനു മുന്നോടിയായി ജോലിഭാരം ക്രമീകരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ചെന്നൈയ്ക്കെതിരായ കളിയില്‍ നിന്നും മാറി നിന്നതെന്ന് അടുത്ത ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Image

Read more

തന്റെ അടുത്ത 24 മാസത്തെ കുറിച്ച് വ്യക്തമായ പദ്ധതി രോഹിത് തയ്യാറാക്കുന്നതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ടി20 ലോക കപ്പുകളും 2023 ഏകദിന ലോക കപ്പും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, വ്യാഴാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരായി നടക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കും.