ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ് എന്ന ചോദ്യത്തോട് പ്രതികരിച്ച് നടി മഹിമ നമ്പ്യാര്‍. ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന് ശേഷമാണ് ഉണ്ണി മുകുന്ദനും മഹിമയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ ഉണ്ണി മഹിമയെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ മഹിമയും ഉണ്ണിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുതാരങ്ങളുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് മഹിമ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.

”അത് അങ്ങനെ ആള്‍ക്കാര് പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാന്‍ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. അത് പലരും പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാന്‍ അത് നിഷേധിക്കണ്ടയോ സ്വീകരിക്കേണ്ടയോ കാര്യമില്ല. എന്റെ സ്വഭാവം അങ്ങനെയായതു കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എന്നെ കുറേ വാഴ്ത്തി പറഞ്ഞത്” എന്നാണ് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹിമ പറയുന്നത്.

മഹിമയെ ഏഴ് വര്‍ത്തോളം താന്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നതായി ഉണ്ണി മുകുന്ദന്‍ ജയ് ഗണേഷിന്റെ പ്രമോഷന്‍ പരിപാടിക്കിടെ തുറന്നു പറഞ്ഞിരുന്നു. തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ ഉദയന്‍ എന്ന് മഹിമ പറഞ്ഞത് ഇഷ്ടമാവഞ്ഞതിനെ തുടര്‍ന്നായിരുന്നു ഉണ്ണി മഹിമയെ ബ്ലോക്ക് ചെയ്തത്.

Read more