ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സംസാരിച്ച് ശിഖര്‍ ധവാന്‍. ഇന്ത്യ വളരെ സന്തുലിതമായ ടീമാണെന്നും തീര്‍ച്ചയായും വളരെ മികച്ച പ്രകടനം തന്നെ ടൂര്‍ണമെന്റില്‍ ഇന്ത്യ പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ധവാന്‍ പറഞ്ഞു. ഒപ്പം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ ടീമിലേക്ക് എത്തിയതിനോടും ധവാന്‍ പ്രതികരിച്ചു.

സഞ്ജു, ദുബെ, ചഹല്‍ എന്നിവര്‍ തീര്‍ച്ചയായും ലോകകപ്പില്‍ കളിക്കേണ്ടവര്‍ തന്നെയാണ്. ശിവം ദുബെ, യുസി (യുസ്വേന്ദ്ര ചഹല്‍), സഞ്ജു എന്നിവര്‍ക്കു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഐസിസി ടൂര്‍ണമെന്റില്‍ ഇവര്‍ക്കു അര്‍ഹിച്ച സ്ഥാനം കൂടിയാണിത്.

വളരെ സന്തുലിതമായ ടീമിനെയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. മികച്ച ക്രിക്കറ്റ് നമ്മള്‍ കാഴ്വയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ടീം ഇന്ത്യക്കു വിജയാശംസകള്‍ നേരുകയാണ്. ഞങ്ങളെല്ലാം നിങ്ങളെ പിന്തുണയ്ക്കും.

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം തീര്‍ച്ചയായുമുണ്ടാവും. രോഹിത് ശര്‍മ വളരെധികം അനുഭവസമ്പത്തുള്ള താരമാണ്. അദ്ദേഹത്തിന്റെ ഈ മല്‍സര പരിചയം തീര്‍ച്ചയായും ടൂര്‍ണമെന്റില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കാമെന്നു രോഹിത്തിനു അറിയാം. ഇന്ത്യ തീര്‍ച്ചയായും വളരെ മികച്ച പ്രകടനം തന്നെ ടൂര്‍ണമെന്റില്‍ പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നു- ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Read more