അട്ടിമറി വിജയം നേടിയ ഒരു ടീമിന് എത്രത്തോളം പരിതാപകരമായി തകരാം എന്നതായിരുന്നു രാജസ്ഥാന്‍ കാണിച്ചു തന്നത്

കഴിഞ്ഞ കളിയില്‍ അപ്രതീക്ഷിത ബാറ്റിംഗ് പ്രകടനം നടത്തി ഒരു അട്ടിമറി വിജയം നേടിയ ഒരു ടീമിന് എത്രത്തോളം പരിതാപകരമായി തകരാം എന്നതായിരുന്നു രാജസ്ഥാന്‍ കാണിച്ചു തന്നത് .

എട്ട് ഇടങ്കയ്യന്‍മാര്‍, അതില്‍ തന്നെ ടോപ് ഓര്‍ഡറിലെ ഏഴില്‍ 5 പേരും ഇടങ്കയ്യര്‍. അതു കൊണ്ട് തന്നെ നിര്‍ണായക മാച്ചില്‍ ജയന്ത് യാദവിനെ കൊണ്ടൊരു ചൂതാട്ടമായിരുന്നു മുംബൈയുടെ മനസ്സില്‍. എന്നാല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ 15 റണ്‍ വഴങ്ങിയ യാദവും 5 ഓവറില്‍ 40 ലെത്തിയ റോയല്‍സും ഇന്ന് തങ്ങളുടെ ദിവസമാണെന്ന് തോന്നിപ്പിച്ച ശേഷം ദയനീയമായി തകരുകയായിരുന്നു.

Image

മുംബൈക്ക് മത്സരം നിര്‍ണായകമായിരുന്നു. അവിടെ അവരുടെ പ്രതീക്ഷകളുടെ നാമ്പ് തളിര്‍ത്തതാകട്ടെ ബോളിംഗില്‍ അപ്രതീക്ഷ പ്രകടനങ്ങള്‍ നടത്തിയ നീഷമും കോള്‍ട്ടര്‍ നൈലും. സ്‌കോര്‍ 40 കളിലും 70 കളിലും 3 വീതം വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്‍ തീരുകയായിരുന്നു. 5 ഓവറില്‍ 1 വിക്കറ്റിന് 41 ലെത്തിയ ടീം 19 -ാം ഓവറിലെത്തിക്കുന്നതിനിടെ നേടാന്‍ പറ്റിയത് ഇരട്ടിയോളം റണ്‍ മാത്രം. നഷ്ടപ്പെട്ടതോ 8 വിക്കറ്റുകളും.

നിര്‍ണായക മാച്ചുകളില്‍ കളി മറക്കുന്ന ശീലം രാജസ്ഥാന്‍ ആവര്‍ത്തിച്ചപ്പോള്‍ അവര്‍ വെച്ചു നീട്ടിയ 91 റണ്‍ ലക്ഷ്യം എന്ന വേഗത്തില്‍ മുംബൈ നേടും എന്ന കാര്യത്തില്‍ മാത്രമായി മത്സരം ചുരുങ്ങി. 7 ഓവറില്‍ മുംബൈ 62 റണ്‍സായിരുന്നു. 8-ാം ഓവര്‍ എറിയാന്‍ വന്ന സക്കാരിയ ആദ്യ 2 ഓവറില്‍ വഴങ്ങിയത് 12 റണ്‍ മാത്രമായിരുന്നു. 4 ,നോബോള്‍, നോബോള്‍, 6, 6, 4, 6 . മുസ്തഫിസുറിന്റെ അടുത്ത ഓവറില്‍ 4, 6………. മുംബൈ മുംബൈ 8.2 ഓവറില്‍ 2 ന് 94. മത്സരം കഴിഞ്ഞു.

നിരന്തരമായി പരാജയപ്പെട്ട് തന്റെ ടി20 ലോക കപ്പിലെ ദേശീയ ടീം സെലക്ഷനോട് നീതി പുലര്‍ത്താതിരുന്ന ഇഷാന്‍ കിഷന്‍ അഴിഞ്ഞാടുകയായിരുന്നു. 25 പന്തില്‍ 50 റണ്‍സടിച്ച ഇഷാന്‍ 11 ഓവറിലധികം ബാക്കി നില്‍ക്കെ കളി തീര്‍ത്തപോള്‍ ബെഞ്ചില്‍ നിന്നും കളത്തിലേക്കിറങ്ങിയ കുല്‍ദീപിനും ശ്രേയസ് ഗോപാലിനും എറിയാന്‍ ഓവറുകള്‍ പിന്നെയും ബാക്കിയായിരുന്നു.

IPL 2021 MI vs RR highlights: Ishan shines as MI keeps playoffs hope alive | Business Standard News

ശീലങ്ങള്‍ മാറ്റാന്‍ തയ്യാറല്ലാത്ത രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷകള്‍ തന്ന് ഒന്നുമല്ലാതെയാകുന്ന പതിവ് ശീലത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പരീക്ഷണ ഘട്ടങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന പതിവുശീലം മാറ്റാനും തയ്യാറായില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കണക്കുകൂട്ടലുകള്‍ അവസാനിക്കുന്നില്ല. അവസാന ടീം ആരാകുമെന്ന് അറിയാന്‍ അവസാനം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് .